ചെന്നൈ: രജനികാന്തിന്റെ രാഷ്ട്രീയ പാർട്ടി രൂപീകരണവുമായി ബന്ധപ്പെട്ട ചർച്ചകൾ തമിഴ്നാട്ടിൽ വീണ്ടും സജീവമാകുന്നു. രജനി ആരാധകരുടെ കൂട്ടായ്മയായ രജനി മക്കൾ മണ്ഡ്രം പ്രവർത്തകർ ഇതുമായി ബന്ധപ്പെട്ട് ഉടൻ താരവുമായി കൂടിക്കാഴ്ച നടത്തും.
2020 അവസാനത്തോടെ രാഷ്ട്രീയ നിലപാട് പ്രഖ്യാപിക്കാനിരുന്ന രജനി അനാരോഗ്യത്തെ തുടർന്ന് തീരുമാനത്തിൽ നിന്നും പിന്മാറുകയായിരുന്നു. ഇതിനെതിരെ ആരാധകർ ശക്തമായി രംഗത്ത് വന്നിരുന്നു. രജനി രാഷ്ട്രീയത്തിലേക്ക് വരണമെന്ന ആവശ്യവുമായി തമിഴ്നാട്ടിൽ പ്രക്ഷോഭങ്ങൾ നടന്നിരുന്നു. എന്നാൽ താരം നിലപാടിൽ ഉറച്ച് നിൽക്കുകയായിരുന്നു.
ഈ പശ്ചാത്തലത്തിലാണ് ചെന്നൈയിൽ നിന്നും പുതിയ വാർത്തകൾ വരുന്നത്. രജനി മക്കൾ മണ്ഡ്രം കന്യാകുമാരി ജില്ലാ ഡെപ്യൂട്ടി സെക്രട്ടറി ആർ എസ് രാജനാണ് ഇത് സംബന്ധിച്ച പുതിയ വിവരങ്ങൾ പുറത്തു വിട്ടത്.
Discussion about this post