തിരുവനന്തപുരം: സിപിഎം നേതാവ് എം ബി രാജേഷിന്റെ ഭാര്യക്ക് കാലടി സർവ്വകലാശാലയിൽ അനധികൃതമായി നിയമനം നൽകിയ സംഭവത്തെ ന്യായീകരിച്ച് ഡി വൈ എഫ് ഐ സംസ്ഥാന സെക്രട്ടറി എ എ റഹീം. കാലടി സംസ്കൃത സർവകലാശാലയിലെ മലയാളവിഭാഗത്തിൽ അസിസ്റ്റന്‍റ് പ്രൊഫസറായി നിയമിതയായ എം ബി രാജേഷിന്‍റെ ഭാര്യ നിനിത കണിച്ചേരിയുടെ നിയമനത്തിലെ വിവാദം ശുദ്ധ അസംബന്ധമാണെന്ന് റഹീം പറഞ്ഞു.
ആരോപണം ഉന്നയിച്ച വിദഗ്ധന് രാഷ്ട്രീയം കാണുമെന്നും ഡിവൈഎഫ്ഐ സംസ്ഥാനസെക്രട്ടറി എ എ റഹീം ആരോപിക്കുന്നു. ഇതൊരു പുകമറ മാത്രമെന്നും എ എ റഹീം പറയുന്നു.
എന്നാൽ എ എ റഹീമിന്റെ ന്യായീകരണം സ്വാഭാവികമാണെന്നാണ് സാമൂഹിക മാധ്യമങ്ങളിൽ അഭിപ്രായം ഉയരുന്നത്. റഹീമിന്റെ ഭാര്യക്ക് തീരദേശ പരിപാലന അതോറിറ്റിയിൽ നിയമനം ലഭിച്ചത് നേരത്തെ വിവാദമായിരുന്നു.
Discussion about this post