ഹഗിയ സോഫിയ വിഷയത്തിൽ മുസ്‌ലിം ലീഗ് വേദിയിൽ ക്രിസ്ത്യാനികളെ ഒന്നടങ്കം ചാണ്ടി ഉമ്മൻ അപമാനിച്ചതായി കാത്തോലിക് സഭയുടെ വിമർശനം. ഇതോടെ മാപ്പപേക്ഷയുമായി രംഗത്തെത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ. താൻ അപ്പോഴത്തെ ഒരു ഫ്ലോയിൽ കാര്യങ്ങൾ അവതരിപ്പിച്ചതാണെന്നും അതിൽ ആർക്കെങ്കിലും മനസ്താപമുണ്ടെങ്കിൽ മാപ്പു ചോദിക്കുന്നതാണ് ചാണ്ടി ഉമ്മൻ വിഡിയോയിൽ പറഞ്ഞു.
“ക്രിസ്ത്യന്‍ ഐഡികളില്‍ നിന്ന് ഹലാല്‍ ബീഫ് കഴിക്കരുത്, ഹലാല്‍ ചിക്കന്‍ കഴിക്കരുത് എന്ന് പറയുന്നു. നമ്മളെല്ലാം ഒരുമിച്ച് ജീവിക്കാന്‍ തുടങ്ങിയിട്ട് 1500-2000 വര്‍ഷമായില്ലേ? ഇങ്ങനെയാരെങ്കിലും ഒരു തെരഞ്ഞെടുപ്പ് ജയിക്കാന്‍ വേണ്ടി എന്തൊക്കെ കാണിച്ചുകൂട്ടണം. ഇവിടുത്തെ ജനങ്ങളെ തമ്മില്‍ വേര്‍പിരിക്കേണ്ട കാര്യമുണ്ടോ? നാണമുണ്ടോ സിപിഐഎംകാരാ ഈ നിലവാരത്തിലേക്ക് താഴുവാന്‍.
പിന്നെ പറയുന്നു ഹഗിയ സോഫിയ. ആയിരക്കണക്കിന് പള്ളികളാണ് പാശ്ചാത്യലോകത്ത്, സ്‌പെയിനില്‍ ഇംഗ്ലണ്ടില്‍ ബാറുകളായി മാറുന്നത്. യാതൊരു ബുദ്ധിമുട്ടും ഇവര്‍ക്കില്ലല്ലോ? എന്തെങ്കിലും ബുദ്ധിമുട്ടുണ്ടോ? ഒരു ബുദ്ധിമുട്ടുപോലും ഇത്രയും നാള്‍ കഴിഞ്ഞ 30-40 വര്‍ഷമായി ഇവിടെ ആയിരക്കണക്കിന് ക്രിസ്ത്യന്‍ പള്ളികള്‍, ദേവാലയങ്ങള്‍ അവിടെ ഡാന്‍സ് ബാറുകളായി മാറി.
ഇന്നിപ്പോള്‍ ഇവിടെ ഇല്ലാത്തൊരു പ്രശ്‌നത്തിന്റെ പേരില്‍ തമ്മിലടിപ്പിക്കണം ജനങ്ങളെ. അതിനുവേണ്ടി നടത്തുന്ന ശ്രമങ്ങള്‍. ഇത് ഏറ്റവും ഖേദകരം എന്നല്ലാതെ പറയാന്‍ സാധിക്കുമോ? നമ്മള്‍ വല്ല നാട്ടിലെ കാര്യം പറഞ്ഞ് തമ്മിലടിക്കണോ? ഇതാണ് ശ്രമം. ജനങ്ങളെ തമ്മില്‍ വിഭജിപ്പിക്കുവാന്‍ എല്ലാ തരത്തിലും ശ്രമം നടന്നുകൊണ്ടിരിക്കുകയാണ്. ഇത് അംഗീകരിക്കാന്‍ സാധിക്കില്ല.“ എന്നായിരുന്നു ചാണ്ടി ഉമ്മന്റെ പ്രസംഗം.
എന്നാൽ മാപ്പപേക്ഷയുമായി വന്ന വീഡിയോയ്ക്ക് താഴെയും വിശ്വാസികൾ ചാണ്ടി ഉമ്മനെതിരെ സൈബർ ആക്രമണം നടത്തുകയാണ്. തങ്ങൾ ഫേക്ക് ഐഡി അല്ലെന്നും ഒറിജിനൽ ആണെന്നും പറഞ്ഞാണ് പലരും ചാണ്ടി ഉമ്മനെതിരെ കമന്റിടുന്നത്.
‘ഈ കമന്റ്‌കൾ ഒക്കെ വായിച്ചല്ലോ…. ക്രിസ്ത്യാനികൾ പണ്ടത്തെ പോലെ അല്ല എന്ന് ഒരു ഏകദേശ ധാരണ കിട്ടി കാണുമല്ലോ അല്ലേ… സന്തോഷം ആയല്ലോ… മതേതരൻ ആയിക്കോ പക്ഷെ സ്വന്തം സമുദായത്തിന്റെ നെഞ്ചത്ത് ചവിട്ടികൊണ്ട് ആവരുത്….’ ഒരാൾ ഇങ്ങനെയാണ് കമന്റ് ഇട്ടിരിക്കുന്നത്. ചാണ്ടി ഉമ്മന്റെ വീഡിയോ കാണാം:
Discussion about this post