ഡൽഹി: അഫ്ഗാനിസ്ഥാന് ഇന്ത്യയുടെ വക സമ്മാനമായി അഞ്ച് ലക്ഷം ഡോസ് കൊവിഡ് വാക്സിൻ. ഇന്ത്യൻ നയതന്ത്രജ്ഞനായ എസ് രഘുറാമാണ് വാക്സിൻ കൈമാറിയത്. അഫ്ഗാനിസ്ഥാൻ ആരോഗ്യ വകുപ്പ് മന്ത്രി വാഹിദ് മജ്രൂഹ് വാക്സിൻ ഏറ്റുവാങ്ങി.
ഇന്ത്യയുടെ സൗഹൃദത്തിനും വിശാലമായ കരുതലിനും നന്ദി അറിയിക്കുന്നതായി അഫ്ഗാൻ വിദേശകാര്യ മന്ത്രി മുഹമ്മദ് ഹനീഫ് അത്മർ അറിയിച്ചു. യുദ്ധവും ആഭ്യന്തര കലാപങ്ങളും മൂലം ബുദ്ധിമുട്ടുന്ന തന്റെ രാജ്യത്തിന് അഭിമാനമാണ് ഇന്ത്യയുമായുള്ള സൗഹൃദം. അഫ്ഗാനിൽ കൊവിഡ് വ്യാപനം തടയുന്നതിനായി അഞ്ച് ലക്ഷം ഡോസ് മെയ്ഡ് ഇന് ഇന്ത്യ വാക്സിന് തന്ന് സഹായിച്ചതിന് പ്രിയ സുഹൃത്ത് ജയ്ശങ്കറിനോടും ഇന്ത്യൻ സർക്കാരിനോടും ജനങ്ങളോടും അഗാധമായ നന്ദി അറിയിക്കുകയാണ്. ആത്മാർത്ഥമായ പങ്കാളിത്തത്തിന്റെയും പ്രതിബദ്ധതയുടെയും സഹാനുഭൂതിയുടെയും സ്പഷ്ടമായ ഉദാഹരണമാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.
വാക്സിൻ മൈത്രി പദ്ധതിയുടെ ഭാഗമായി വിവിധ വിദേശ രാജ്യങ്ങളിലേക്ക് ഇന്ത്യയുടെ വാക്സിൻ സഹായം തുടരുകയാണ്. അഫ്ഗാനിസ്ഥാന് പുറമെ ശ്രീലങ്ക, ഭൂട്ടാൻ, മ്യാന്മർ, നേപ്പാൾ തുടങ്ങിയ അയൽ രാജ്യങ്ങളിലേക്കും ഇന്ത്യ സൗജന്യമായി വാക്സിൻ എത്തിച്ചിരുന്നു.
Discussion about this post