ന്യൂഡല്‍ഹി: ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ താന്‍ അഭിമാനിക്കുന്നെന്ന് രാജ്യസഭയില്‍ കോണ്‍ഗ്രസ് എം.പി ഗുലാം നബി ആസാദ്. അതെ സമയം തന്നെ കുറിച്ച് വികാരഭരിതനായി സംസാരിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഗുലം നബി നന്ദി പറഞ്ഞു. ‘പലപ്പോഴും ഞങ്ങള്‍ തമ്മില്‍ സഭയില്‍ വാഗ്വാദം നടന്നിട്ടുണ്ട്. അതൊന്നും അദ്ദേഹം വ്യക്തിപരമായി എടുത്തില്ല’- അദ്ദേഹം പറഞ്ഞു.
സഭ എങ്ങനെ കൊണ്ടുപോകണമെന്ന താന്‍ പഠിച്ചത് വാജ്പേയില്‍ നിന്നാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു’അടല്‍ജിയില്‍ നിന്ന് ഞാനൊരുപാട് പഠിച്ചിട്ടുണ്ട്. കുരുക്കെങ്ങനെ അഴിക്കണമെന്നും സഭ എങ്ങനെ കൊണ്ടു നടക്കണമെന്നും’ , ഗുലാം നബി ആസാദ് പറഞ്ഞു.
രാജ്യസഭയില്‍ നിന്ന് ജനുവരിയോടെ വിരമിക്കുന്ന എം.പിമാര്‍ക്കുള്ള യാത്രയയപ്പ് ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.ജമ്മു-കശ്മീരില് നിന്ന് ഡല്‍ഹിയിലെത്തി നില്‍ക്കുന്ന തന്റെ രാഷ്ട്രീയ ജീവിതം പരാമര്‍ശിച്ച പ്രസംഗത്തിനിടെ പലപ്പോഴും അദ്ദേഹം വിതുമ്പി . ‘ഞാന്‍ ഒരിക്കലും പാകിസ്താനില് പോയിട്ടില്ല. അതൊരു ഭാഗ്യമാണെന്ന് വിശ്വസിക്കുന്നു.
SHOCKING – കോട്ടയത്ത്, കൂലി ചോദിച്ച യുവാവിനെ നഗ്നനാക്കി നടുറോഡിലിട്ട് മര്‍ദിച്ചു: യുവാവ് ആശുപത്രിയിൽ
ഒരിക്കലും പാകിസ്താനില് പോയിട്ടില്ലാത്ത ഭാഗ്യവാന്മാരായ ആളുകളില്‍ ഞാനും ഒരാളാണ്. പാകിസ്താനിലെ സാഹചര്യങ്ങളെ കുറിച്ച് വായിച്ചറിഞ്ഞപ്പോള്‍, ഹിന്ദുസ്ഥാനി മുസ്ലിം ആയതില്‍ എനിക്ക് ഏറെ അഭിമാനം തോന്നി’- അദ്ദേഹം പറഞ്ഞു. നേരത്തെ ഗുലാം നബി ആസാദുമായുള്ള വ്യക്തിപരമായ ബന്ധം വെളിപ്പെടുത്തി പ്രധാനമന്ത്രിയും കണ്ണീരണിഞ്ഞിരുന്നു.
Discussion about this post