തിരുവനന്തപുരം: ഗായകൻ എം എസ് നസീം അന്തരിച്ചു. തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. പക്ഷാഘാതത്തെ തുടര്‍ന്ന് ദീര്‍ഘനാളായി ചികിത്സയിലായിരുന്നു.
ദൂരദർശന്റെ പ്രതാപകാലത്ത് ഏറെ ജനപ്രിയനായ ഗായകനായിരുന്നു നസീം. മാപ്പിളപ്പാട്ടുകളും ബാബുരാജിന്റെ ഗാനങ്ങളുമായി മലയാളിയുടെ സായംകാലങ്ങളിൽ ഒരു കാലത്ത് നിറഞ്ഞു നിന്ന ശബ്ദമായിരുന്നു നസീമിന്റേത്. 1992, 93, 95, 97 കാലഘട്ടങ്ങളില്‍ മികച്ച മിനി സ്‌ക്രീന്‍ ഗായകനുള്ള പുരസ്‌കാരവും സ്വന്തമാക്കി.
ഭാര്യയെ ആവശ്യമുണ്ട്, അനന്തവൃത്താന്തം എന്നീ സിനിമകളിൽ അദ്ദേഹം പാടിയിട്ടുണ്ട്. കെ.പി.എ.സിയിക്കു വേണ്ടി നിരവധി നാടക ഗാനങ്ങളും ആലപിച്ചു. പ്രശസ്ത സംഗീത സംവിധായകൻ രാഘവൻ മാസ്റ്ററുടെ ശിഷ്യനാണ്.
Discussion about this post