ഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദി ഞായറാഴ്ച കേരളത്തിലെത്തും. കൊച്ചിയിലെ ബിപിസിഎല്‍ പ്ലാന്റ് അദ്ദേഹം നാടിന് സമർപ്പിക്കും. ചെന്നൈയില്‍ നിന്നാവും അദ്ദേഹം കൊച്ചിയിലെത്തുക.
ഔദ്യോഗിക പരിപാടികള്‍ക്കു ശേഷം ബിജെപിയുടെ മുതിര്‍ന്ന നേതാക്കളുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. അന്നേ ദിവസം ബിജെപിയുടെ കോര്‍ കമ്മിറ്റി യോഗവും വിളിച്ചിട്ടുണ്ട്. ഇതിലും അദ്ദേഹം പങ്കെടുത്തേക്കും.
കേരളത്തിലെ തിരഞ്ഞെടുപ്പ് ഒരുക്കങ്ങളുടെ പുരോഗതി പ്രധാനമന്ത്രി നേരിട്ട് വിലയിരുത്തും. നിയമസഭാ തെരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് സംസ്ഥാനത്തെ നിരവധി പ്രചാരണ യോഗങ്ങളിൽ വരും നാളുകളിൽ പ്രധാനമന്ത്രി പങ്കെടുക്കും.











