തിരഞ്ഞെടുപ്പിൽ ജനങ്ങൾക്ക് തെറ്റുപറ്റിയെന്ന പിണറായി വിജയന്റെ പ്രസ്താവന പൂർണമായുംശരിവെച്ച് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. ജനങ്ങൾതെറ്റിദ്ധരിക്കപ്പെട്ടതുകൊണ്ടാണ് തിരിച്ചടിയുണ്ടായതെന്നും, ഇതിന്റെ കാരണങ്ങളാണ് പിണറായിവിജയൻ കണ്ണൂരിൽ വിശദീകരിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്ത് വാർത്താസമ്മേളനത്തിൽവ്യക്തമാക്കി. പാർട്ടി വിലയിരുത്തൽ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ വ്യക്തമായി പറഞ്ഞിട്ടുണ്ടെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു.
പയ്യന്നൂർ അടക്കമുള്ള മണ്ഡലങ്ങളിൽ പാർട്ടി വോട്ടുകൾ ചോർന്നിട്ടുണ്ടെന്ന് എം.വി. ഗോവിന്ദൻതുറന്നുസമ്മതിച്ചു. എൽഡിഎഫിന്റെ പരമ്പരാഗത വോട്ടുകൾ പോലും മാറ്റി കുത്താൻ ജനങ്ങളെനിർബന്ധിതരാക്കിയത് തെറ്റിദ്ധാരണകളുടെ ഫലമാണ്. പാർട്ടി നിർത്തുന്ന സ്ഥാനാർഥികൾക്ക്മാത്രമേ പാർട്ടി അംഗങ്ങളും പ്രവർത്തകരും വോട്ടു ചെയ്യാവൂ. അതിൽ നിന്ന് മാറി ചിന്തിക്കാൻഅംഗങ്ങൾക്ക് യാതൊരു അവകാശവുമില്ലെന്നും പാർട്ടി നിലപാടുകൾക്ക് എതിരായ വോട്ടിംഗിനെവിമർശിക്കുകയാണ് പിണറായി ചെയ്തതെന്നും ഗോവിന്ദൻ വ്യക്തമാക്കി.
അതേസമയം, തിരഞ്ഞെടുപ്പിൽ യഥാർത്ഥത്തിൽ തെറ്റുപറ്റിയത് പാർട്ടിക്കാണോ അതോജനങ്ങൾക്കാണോ എന്ന മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന് നേരിട്ട് മറുപടി നൽകാൻ എം.വി. ഗോവിന്ദൻ തയാറായില്ല. രാഷ്ട്രീയ എതിരാളികളുടെ പ്രചാരണത്തിൽ ജനങ്ങൾവീണുപോയതുകൊണ്ടാണ് ഇത്തരം വിലയിരുത്തലുകൾ നടത്തേണ്ടിവന്നതെന്നും, പാർട്ടിക്കുള്ളിലെവീഴ്ചകൾ പരിഹരിച്ച് ജനങ്ങളെ വീണ്ടും ഒപ്പം നിർത്താനുള്ള ശ്രമങ്ങളിലാണ് സി.പി.എമ്മെന്നുംഅദ്ദേഹം കൂട്ടിച്ചേർത്തു












