ഡൽഹി: തദ്ദേശീയമായി നിർമ്മിച്ച 118 അർജുൻ ടാങ്കുകൾ സൈന്യത്തിന് സമർപ്പിക്കാനൊരുങ്ങി പ്രധാനമന്ത്രി നരേന്ദ്ര മോദി. ഞായറാഴ്ച തമിഴ്നാട്ടിൽ വെച്ച് ടാങ്കുകൾ പ്രധാനമന്ത്രി സൈന്യത്തിന് സമർപ്പിക്കും. പ്രതിരോധ രംഗത്തെ തദ്ദേശവത്കരണത്തിന്റെ മികച്ച മാതൃകയാണ് 8400 കോടി രൂപ മുതൽമുടക്കിൽ ഇന്ത്യ നിർമ്മിച്ച 118 അർജുൻ മാർക് 1 എ ടാങ്കുകൾ.
കരയുദ്ധത്തിൽ ഇന്ത്യൻ സൈന്യത്തിന് മുതൽക്കൂട്ടാണ് അത്യാധുനിക സംവിധാനങ്ങളോട് കൂടിയ അർജുൻ ടാങ്കുകൾ. ഇന്ത്യൻ സൈന്യവുമായി ചേർന്ന് ഡി ആർ ഡി ഒയാണ് ടാങ്കുകൾ നിർമ്മിച്ചിരിക്കുന്നത്. നേരത്തെ അർജുൻ ടാങ്കുകളുടെ 124 എണ്ണം അടങ്ങിയ ആദ്യ ബാച്ച് സൈന്യം സ്വീകരിച്ചിരുന്നു. പാകിസ്ഥാനുമായി അതിർത്തി പങ്കിടുന്ന പടിഞ്ഞാറൻ മേഖലയിലാണ് ഇവ വിന്യസിച്ചിരിക്കുന്നത്.
ചെന്നൈ ആവഡിയിലെ ടാങ്ക് നിർമ്മാണ കേന്ദ്രത്തിൽ വെച്ചാകും പ്രധാനമന്ത്രി നരേന്ദ്ര മോദി ഇവ സൈന്യത്തിന് കൈമാറുക.
Discussion about this post