Sunday, September 27, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
Kerala

‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല’; യുഡിഎഫിന്റെ ഒരു മുതലക്കണ്ണീരും കേരളത്തിലെ ഹിന്ദുവിന് വേണ്ടെന്ന് ശോഭ സുരേന്ദ്രൻ

by Brave India Desk
Feb 12, 2021, 10:00 pm IST
in Kerala
Share on Facebook
Tweet
WhatsApp
Telegram

ശബരിമല വിഷയം തെരഞ്ഞെടുപ്പ് പ്രചാരണ വിഷയമാക്കാനുള്ള യുഡിഎഫിന്റെ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി നേതാവ് ശോഭ സുരേന്ദ്രൻ. ‘പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല’. യുഡിഎഫിന്റെ ഒരു മുതലക്കണ്ണീരും കേരളത്തിലെ ഹിന്ദുവിന് വേണ്ടെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ ശോഭ സുരേന്ദ്രൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ശബരിമല വിഷയത്തിൽ ഭക്തജനങ്ങൾക്കെതിരെ സർക്കാർ എടുത്തിട്ടുള്ള കേസുകൾ പിൻവലിക്കുന്നത് സംബന്ധിച്ച് UDF അധികാരത്തിലെത്തിയാൽ ആലോചിക്കുമെന്ന് രമേശ് ചെന്നിത്തല പറയുന്നത് കേട്ട് ചിരിയാണ് വരുന്നത്.

Stories you may like

മുഖ്യമന്ത്രി കേരളത്തെ അടിയന്തരാവസ്ഥയിലേക്ക് കൊണ്ടുപോകുന്നു: പി. രാജീവ്

വീണയെയല്ല, അച്ഛനെയാണ് അവർ ലക്ഷ്യമിടുന്നത് , ഞാൻ ഇതൊക്കെ എത്ര കണ്ടതാണെന്ന് അവർക്കറിയില്ല: പിണറായി വിജയൻ

രാത്രിയുടെ മറവിൽ സന്നിധാനത്തേക്കു പ്രവേശിക്കാൻ ആക്ടിവിസ്റ്റുകൾക്ക് സൗകര്യമൊരുക്കി കൊടുത്ത സർക്കാരാണ് എൽഡിഎഫിന്റേത്. ഈ സർക്കാർ ഗൂഢാലോചനയെ സന്നിധാനത്ത് പ്രതിരോധിച്ചത് ഇവിടുത്തെ സംഘപരിവാർ സംഘടനകളാണ്. അതിനാൽ തന്നെ കേസുകൾ പ്രധാനമായും ഇവിടുത്തെ സംഘപരിവാർ പ്രവർത്തകർക്കെതിരെയാണ്. രമേശ് ചെന്നിത്തലയ്ക്കാകട്ടെ ഈ പ്രതിരോധത്തോട് യോജിപ്പും ഇല്ലത്രെ!

അതായത് ഒരേസമയം സന്നിധാനത്തെ ഭക്തജനങ്ങളുടെ നാമജപ ത്തെ തള്ളിപ്പറയുകയും മറുവശത്ത് അവരുടെ കേസുകൾ പിൻവലിക്കുന്നത് ആലോചിക്കുമെന്ന് പറയുകയും ചെയ്യുന്നതിനോളം തട്ടിപ്പ് വേറെ എന്താണ്?

പമ്പയിലെത്തി യതീഷ് ചന്ദ്രമാരുടെ ഭീഷണിക്കു വഴങ്ങി മടങ്ങി പോയ യുഡിഎഫ് പാരമ്പര്യം ജനങ്ങൾ മറന്നിട്ടില്ല. സെക്രട്ടറിയേറ്റിനു മുന്നിൽ നിരാഹാരം ഇരുന്നപ്പോൾ ഒരു കോൺഗ്രസുകാരനും ഉണ്ടായിരുന്നില്ല. സംസ്ഥാനമൊട്ടാകെ നാമജപ ഘോഷയാത്ര നടത്തിയപ്പോൾ കോൺഗ്രസിന്റെ കൊടി മടക്കി വെക്കാൻ പറഞ്ഞ നേതൃത്വമാണ് ഇപ്പോൾ കേസുകൾ പിൻവലിക്കുമെന്ന വ്യാജ വാഗ്ദാനം നൽകി ജനങ്ങളെ കബളിപ്പിക്കുന്നത്.

ഈ വാഗ്ദാനം നൽകുന്ന പ്രസംഗത്തിൽ തന്നെ പിൻവലിക്കാൻ കഴിയാത്ത കേസുകൾ ഉണ്ടെന്ന് രമേശ് ചെന്നിത്തല സമ്മതിക്കുന്നുമുണ്ട്.

ശബരിമലയിൽ ഇടതുപക്ഷ സർക്കാർ നടത്തിയ നരനായാട്ടിനെതിരെ പ്രതിഷേധിച്ച ഭക്തജനങ്ങൾക്ക് ആ മണ്ഡലകാലത്ത് ലഭിക്കാത്ത ഒരു പിന്തുണയും സ്നേഹവും തിരഞ്ഞെടുപ്പ് അടുത്ത സമയത്ത് വേണമെന്നില്ല. കോൺഗ്രസിന്റെ ഔദാര്യം പറ്റാൻ വരിവരിയായി നിൽക്കുന്ന സമുദായമാണ് ഈ നാട്ടിലെ ഹിന്ദുക്കളെന്നും, അവരെ കാലാകാലങ്ങളായി പറഞ്ഞു പറ്റിക്കാം എന്നും ചെന്നിത്തലയ്ക്ക് തെറ്റിദ്ധാരണ വേണ്ട.

ധൈര്യമുണ്ടെങ്കിൽ, സർക്കാർ നിയന്ത്രണത്തിൽ നിന്ന് കേരളത്തിലെ ക്ഷേത്രങ്ങളെ വിമോചിപ്പിക്കുമെന്നും ദേവസ്വം ബോർഡ് പിരിച്ചു വിടുമെന്നും പ്രഖ്യാപിക്കാൻ തയ്യാറാകണം. അതിൽ കുറഞ്ഞ ഒരു മുതല കണ്ണീരും കേരളത്തിലെ ഹിന്ദുക്കൾക്ക് കോൺഗ്രസിന്റെ പക്കൽനിന്ന് വേണ്ട.

https://www.facebook.com/SobhaSurendranOfficial/photos/a.146317858825396/2380594502064376/

Tags: Facebook PostSabarimala IsuueBJPudfsobha surendran
Share20
Tweet
Send
Share

Latest stories from this section

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കണ്ണൂരിൽ വിറ്റ ടിക്കറ്റിന് 30 കോടി; തിരുവോണം ബമ്പർ ഫലം പുറത്ത്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

കേരള തീരത്ത് കള്ളക്കടൽ ഭീഷണി ; ശക്തമായ തിരമാലകൾക്ക് സാധ്യത ; സംസ്ഥാനത്തുടനീളം റെഡ് അലെർട്ട്

ചരിത്രം കുറിച്ച് അമിത് ഷാ ; ഇന്ത്യയിൽ ഏറ്റവും കൂടുതൽ കാലം ആഭ്യന്തര മന്ത്രിയായിരുന്ന വ്യക്തി ; മറികടന്നത് എൽ കെ അദ്വാനിയെ

അമിത് ഷായുടെ സന്ദർശനം : കൊല്ലത്ത് ശനിയാഴ്ച കടുത്ത ഗതാഗത നിയന്ത്രണം

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

സത്യപ്രതിജ്ഞാ ലംഘനം’; മുഖ്യമന്ത്രിയുടെയും ഷാജിയുടെയും രാജി ആവശ്യപ്പെട്ട് പി. ജയരാജൻ

Latest News

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

ഇന്ത്യയുടെ ആണവ പദ്ധതികൾക്കുള്ള യുറേനിയം ഇനി ഓസ്ട്രേലിയ വിതരണം ചെയ്യും ; മോദിയുടെ സന്ദർശനത്തിൽ ചരിത്രപരമായ കരാറിൽ ഒപ്പുവെച്ച് ഇന്ത്യയും ഓസ്‌ട്രേലിയയും

‘ചരിത്രത്തിലെ എക്കാലത്തെയും മികച്ച ഊർജ്ജനയം’ ; മോദിയുടെ ഊർജ്ജ നയങ്ങളെ പ്രശംസിച്ച് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി

ചൈനയെയും പാകിസ്താനെയും ബഹുദൂരം പിന്നിലാക്കി ഇന്ത്യൻ വ്യോമസേന ; അന്താരാഷ്ട്ര സേന പട്ടികയിൽ ആറാം സ്ഥാനത്ത്, രാജ്യങ്ങളിൽ മൂന്നാമത്

ആകാശം തൊട്ട് ‘തരംഗ് ശക്തി 2026’; 40-ലേറെ രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര വ്യോമസേനാ അഭ്യാസത്തിന് രാജസ്ഥാനിൽ തുടക്കമായി

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

‘എല്ലാ നിർണായക തീരുമാനങ്ങളും ഏകകണ്ഠമായാണ് കൈക്കൊണ്ടത്’ ; വിശദീകരണങ്ങളും മാറ്റങ്ങളും വ്യക്തമാക്കി കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

പാകിസ്ഥാനിൽ വൻ ചാവേർ സ്ഫോടനം; 12 പേർ കൊല്ലപ്പെട്ടു, ഉത്തരവാദിത്തം ഏറ്റെടുത്ത് തഹ്‌രീക്-ഇ-താലിബാൻ പാകിസ്ഥാൻ

വോട്ടെണ്ണൽ തടയാൻ സൈബർ ക്വട്ടേഷൻ?; കമ്മീഷന്റെ വെബ്‌സൈറ്റിൽ 68 ലക്ഷം ഹാക്കിങ് ശ്രമങ്ങൾ; പ്രതിരോധിച്ച് ഇന്ത്യയുടെ’ഇസി നെറ്റ്’!

നിർണ്ണായക തീരുമാനങ്ങളുമായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ; കാബിനറ്റ് സെക്രട്ടറിക്ക് നൽകിയ കത്തിൽ വിശദീകരണം

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

യോഗി ആദിത്യനാഥ് ഡൽഹിയിൽ ; പ്രധാനമന്ത്രിയുമായി നിർണ്ണായക കൂടിക്കാഴ്ച

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

പുരുഷ കബഡിയിൽ തകർപ്പൻ വിജയം കൊയ്ത് ടീം ഇന്ത്യ ; ഏഷ്യൻ ഗെയിംസിൽ വീണ്ടും ഇന്ത്യയുടെ സ്വർണ്ണ നേട്ടം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies