തിരുവനന്തപുരം : പിസി ജോര്‍ജിനെ അയോഗ്യനാക്കണമെന്ന പരാതിയില്‍ സ്പീക്കര്‍ ഇന്ന് വാദം കേള്‍ക്കും. കൂറുമാറ്റ നിരോധ നിയമപ്രകാരം പി.സി. ജോര്‍ജിനെ നിയമസഭാംഗത്വത്തില്‍നിന്ന് അയോഗ്യനാക്കണമെന്ന കേരള കോണ്‍ഗ്രസ് മാണിഗ്രൂപ്പിന്റെ പരാതിയിന്മേലാണ് സ്പീക്കര്‍ വിശദമായ വാദം കേള്‍ക്കുന്നത്. സെപ്റ്റംബര്‍ ഒന്നിന് നടന്ന തെളിവെടുപ്പില്‍ തന്റെ ഭാഗം വാദിക്കാന്‍ അഭിഭാഷകനെ അനുവദിക്കണമെന്ന ജോര്‍ജിന്റെ ആവശ്യം സ്പീക്കര്‍ അംഗീകരിച്ച സാഹചര്യത്തില്‍ അഡ്വ. കെ. രാംകുമാര്‍ അദ്ദേഹത്തിനുവേണ്ടി ഇന്ന് ഹാജരാകും.
പരാതിക്കാരനായ മാണി ഗ്രൂപ് വിപ്പ് കൂടിയാണ്. ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടനും സിറ്റിങ്ങില്‍ പങ്കെടുക്കും. എന്നാല്‍, അദ്ദേഹം ഇന്ന് അഭിഭാഷകനെ കൊണ്ടുവരില്ല. ആവശ്യമെങ്കില്‍ അഭിഭാഷകനെ പിന്നീട് ഹാജരാക്കാനാണ് തീരുമാനം. പരാതി നിയമപരമല്ലെന്നാണ് ജോര്‍ജിന്റെ നിലപാട്. പ്രശ്നത്തില്‍ കക്ഷിയല്ലാത്ത മന്ത്രി കെ.എം. മാണിയെ രണ്ടാംകക്ഷിയാക്കിയത് ദുരുദ്ദേശപരമാണെന്നും സ്പീക്കറില്‍ സമ്മര്‍ദം ചെലുത്താനാണെന്നും അദ്ദേഹം ആരോപിക്കുന്നു.
Discussion about this post