ഹൈന്ദവ വിശ്വാസികളെയും സ്ത്രീകളെയും അവഹേളിക്കുന്ന വികല രചനയായ ‘ മീശ ‘ എന്ന നോവലിന് കേരള സാഹിത്യ അക്കാദമി പുരസ്കാരം നല്‍കാനുള്ള തീരുമാനം ഹിന്ദു മത വിശ്വാസികളോടും, സ്ത്രീ സമൂഹത്തോടുമുള്ള വെല്ലുവിളിയാണെന്ന് ബി.ജെ.പി. നേതാവ് ശോഭ സുരേന്ദ്രന്. തീരുമാനം അടിയന്തരമായി പിന്‍വലിക്കാന്‍ സാഹിത്യ അക്കാദമി തയ്യാറാകണമെന്നും ശോഭ സുരേന്ദ്രന് ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.
‘വിശ്വാസി സമൂഹവും കേരളത്തിലെ സ്ത്രീകളും ഈ തീരുമാനത്തിനെതിരേ ശബ്ദമുയര്‍ത്തണം എന്നുകൂടി അഭ്യര്‍ത്ഥിക്കുകയാണ്. നമ്മുടെ മാനം വിറ്റല്ല ആരെയും ആദരിക്കേണ്ടത്. കേരളത്തിലെ ഹിന്ദു സമൂഹത്തിന്റെ മുഖത്തടിക്കുന്ന ഈ നെറികേടിനു പിണറായി വിജയന് വരുന്ന തിരഞ്ഞെടുപ്പില്‍ മറുപടി കിട്ടും’, ശോഭ സുരേന്ദ്രന് കൂട്ടിച്ചേര്‍ത്തു.
Discussion about this post