മുംബൈ: കര്‍ഷക പ്രക്ഷോഭത്തെ പിന്തുണച്ചുളള അന്താരാഷ്ട്ര ഗൂഢാലോചനയ്ക്കിടയാക്കിയ ‘ ടൂള്‍കിറ്റ് ‘ സമൂഹമാധ്യമങ്ങളില്‍ പ്രചരിപ്പിച്ച കേസില്‍ അറസ്റ്റില്‍ നിന്ന് ഇടക്കാല സംരക്ഷണം തേടി ശാന്തനു മുളുക് ബോംബെ ഹൈക്കോടതിയെ സമീപിച്ചു. പരിസ്ഥിതി പ്രവര്‍ത്തകനായ ശാന്തനുവിന്റെ ഹര്‍ജി ഇന്ന് ഹൈക്കോടതിയുടെ ഔറംഗബാദ് ബെഞ്ച് പരിഗണിക്കും. അതെ സമയം സമാന കേസിൽ മലയാളിയും ആം ആദ്മി പ്രവർത്തകയുമായ നികിതയും മുൻകൂർ സ്ഥിര ജാമ്യഅപേക്ഷയുമായി മുംബൈ കോടതിയെ സമീപിച്ചിരുന്നു.
വാറണ്ട് പുറപ്പെടുവിച്ച കോടതിയില്‍ ജാമ്യപേക്ഷ സമര്‍പ്പിക്കുന്നതിന് നാലാഴ്ച സമയം വേണമെന്നും അതുവരെ പൊലീസ് നടപടി തടയണമെന്നും ആവശ്യപ്പെട്ടാണ് ശാന്തനു ഹര്‍ജി നല്‍കിയത്.ഡല്‍ഹി പൊലീസ് വീടിന് മുമ്പില്‍ നിലയുറപ്പിച്ചിട്ടുണ്ടെന്നും നിയമനടപടികള്‍ പലതും പാലിക്കാതെ തന്റെ പല സാധനങ്ങളും രേഖകളും മറ്റും പിടിച്ചെടുത്തിട്ടുണ്ടെന്നും ഹര്‍ജിയില്‍ പറയുന്നു.
പ്രായമായ മാതാപിതാക്കളുടെ മേല്‍ പൊലീസ് അനാവശ്യമായി സമ്മര്‍ദ്ദം ചെലുത്തുന്നെന്നും ഭരണഘടന രാജ്യത്തെ പൗരന് നല്‍കുന്ന അവകാശങ്ങള്‍ സംരക്ഷിക്കണമെന്നും ഹര്‍ജിയില്‍ പറയുന്നു.പരിസ്ഥിതി സംരക്ഷണത്തിനായി പ്രവര്‍ത്തിക്കുന്ന എക്സ്.ആര്‍ ഇന്ത്യ എന്ന സംഘടനയുടെ സ്ഥാപകനാണ് ശാന്തനു മുളുക്.
ടൂള്‍കിറ്റ് കേസില്‍ പരിസ്ഥിതി പ്രവര്‍ത്തക ദിഷ രവി കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു. ടൂള്‍കിറ്റ് രൂപപ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് പരിസ്ഥിതി പ്രവര്‍ത്തകരായശാന്തനുവും ദിഷ രവിയും ഖാലിസ്ഥാന്‍ അനുകൂല സംഘടനകളായ പോയറ്റിക് ജസ്റ്റിസ് ഫൗണ്ടേഷനുമായി സൂ മീറ്റിങില്‍ പങ്കെടുത്തിരുന്നെന്ന് ഡല്‍ഹി പൊലീസ് സൈബര്‍ സെല്‍ ജോയിന്റ് കമ്മീഷണര്‍ പ്രേംനാഥ് പറഞ്ഞു.
ഇന്ത്യാ വിരുദ്ധ ഗൂഢാലോചന കേസിൽ അറസ്റ്റിലായ ദിശ രവി കൊച്ചു കുട്ടിയെന്ന് സിപിഎം; വിട്ടയക്കണമെന്ന് പിബി
ശാന്തനുവിന്റെ മുംബൈയിലെ വീട്ടില്‍ ഡല്‍ഹി പൊലീസ് സ്പെഷ്യല്‍ പരിശോധന നടത്തി. വീട്ടിലുളളവരെ ചോദ്യം ചെയ്തു. ബാങ്ക് അക്കൗണ്ട് വിവരങ്ങളടക്കം പരിശോധിച്ചു. ഒരേസമയം ബെംഗളൂരുവിലും ഡല്‍ഹിയിലും പരിശോധന നടത്തുകയാണ് ഡല്‍ഹി പൊലീസ്. അതേസമയം ആക്ടിവിസ്റ്റ് ശാന്തനു മുളുകിനും കുടുംബത്തിനും കോണ്‍ഗ്രസ് മഹാരാഷ്ട്ര ഘടകം പിന്തുണ പ്രഖ്യാപിച്ചു.
Discussion about this post