ഇന്ത്യ-ശ്രീലങ്ക സഹകരണത്തിന്റെ ഭാഗമായി ഇരുരാജ്യങ്ങളും നാലു സുപ്രധാന കരാറുകളില്‍ ഒപ്പുവെച്ചു. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി ഡല്‍ഹിയിലെത്തിയ ശ്രീലങ്കന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി ഇന്നു കൂടിക്കാഴ്ച നടത്തിയതിന്റെ പശ്ചാത്തലത്തിലാണിത്. രാവിലെ പതിനൊന്നരയ്ക്ക് ഹൈദരാബാദ് ഹൗസില്‍വെച്ചായിരുന്നു കൂടിക്കാഴ്ച.
ഉപഗ്രഹ-ആരോഗ്യ മേഖലകളിലാണ് ഇരു രാജ്യങ്ങളും കരാര്‍ ഒപ്പുവെച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള സമഗ്ര സാമ്പത്തിക ഉടമ്പടികളെക്കുറിച്ചും മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചചെയ്തിരുന്നു.
Discussion about this post