ലക്‌നൗ: കോണ്‍ഗ്രസ് നേതാവ് ഡോ. ഉദിത് രാജിന് പിന്നാലെ, മാധ്യമപ്രവര്‍ത്തക ബര്‍ഖ ദത്ത് ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കേസ് രജിസ്റ്റര്‍ ചെയ്ത് ഉന്നാവ് പൊലീസ്. കേസ് എടുത്ത വിവരം ഉന്നാവ് എസ്പി സ്ഥിരീകരിച്ചു.രണ്ട് ദളിത് പെണ്‍കുട്ടികളെ ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവവുമായി ബന്ധപ്പെട്ട് ട്വിറ്റര്‍ അക്കൗണ്ടുകളിലൂടെ തെറ്റായ വിവരം പ്രചരിപ്പിച്ചതിനാണ് നടപടി.
ആളുകളെ കലാപത്തിന് പ്രേരിപ്പിച്ച് സാമൂദായിക സൗഹൃദം തകര്‍ക്കുകയെന്ന ഉദ്ദേശ്യത്തോടെ തെറ്റായ വാര്‍ത്ത പ്രചരിപ്പിച്ച എട്ട് ട്വിറ്റര്‍ അക്കൗണ്ടുകള്‍ക്കും അവ കൈകാര്യം ചെയ്യുന്നവര്‍ക്കുമെതിരെ കേസ് എടുത്തിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പൊലീസ് നിഷേധിച്ചതോടെ ചില ട്വീറ്റുകള്‍ ഡിലീറ്റ് ചെയ്തു.
എങ്കിലും അന്വേഷണം തുടരുമെന്ന് എസ്പി അറിയിച്ചു.കുറ്റക്കാരെന്ന് കണ്ടെത്തിയാല്‍ ഇവരെ വിചാരണ ചെയ്യുകയും അക്കൗണ്ടുകള്‍ നീക്കം ചെയ്യാന്‍ ട്വിറ്റര്‍ അധികൃതര്‍ക്ക് അപേക്ഷ നല്‍കുകയും ചെയ്യുമെന്ന് ഉന്നാവ് പൊലീസ് അറിയിച്ചു. അതേസമയം കേസ് കോടതിയില്‍ നേരിടാന്‍ തയ്യാറെന്ന് ബര്‍ഖ ദത്ത ട്വിറ്ററില്‍ കുറിച്ചു.
Discussion about this post