സാമ്പത്തിക പ്രതിസന്ധിയാണെന്നും ഖജനാവ് കാലിയാണെന്നും കഴിഞ്ഞ ദിവസം ധനമന്ത്രി തോമസ് ഐസക് പറഞ്ഞതിന് പിന്നാലെയും കോടികളുടെ ധൂർത്ത് . ഭരണം അവസാനിക്കാൻ വെറും 2 മാസം മാത്രം ശേഷിക്കുമ്പോഴും സാമൂഹ്യമാദ്ധ്യമങ്ങൾ വഴിയുള്ള പരസ്യ പ്രചാരണത്തിന് മാത്രമായി കോടികൾ ധൂർത്തടിക്കുകയാണ് സംസ്ഥാന സർക്കാരെന്ന് റിപ്പോർട്ടുകൾ.നാലരക്കോടി രൂപയാണ് പരസ്യപ്രചാരണത്തിന് മാത്രമായി മാറ്റി വെച്ചിരിക്കുന്നത്.
സ്പെഷ്യൽ പിആർ ക്യാംപയിൻ എന്ന പേരിൽത്തന്നെ തുക അനുവദിച്ച് കൊണ്ട് സർക്കാർ പുറത്തിറക്കിയ ഉത്തരവ് പുറത്തുവന്നു. സാമ്പത്തിക പ്രതിസന്ധിയുടെ പേരിൽ ചെലവ് ചുരുക്കൽ പ്രഖ്യാപിച്ചിരിക്കുന്ന ഈ അവസരത്തിൽ തന്നെയാണ് സർക്കാരിൻ്റെ ഈ ധൂർത്തെന്ന ആരോപണവും ഉയരുന്നുണ്ട്.
തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവിൽ വന്നാൽ പിന്നെ സർക്കാരിന് നേരിട്ട് പരസ്യങ്ങൾ നൽകാൻ കഴിയില്ല. ഇത് മുന്നിൽ കണ്ട് കൊണ്ടാണ് കോടികൾ ചെലവഴിച്ച് സാമൂഹ്യ മാദ്ധ്യമങ്ങൾ വഴി ഇപ്പോൾ പ്രചാരണം നടക്കുന്നത്. സിനിമാ താരങ്ങളെക്കൊണ്ട് വിവിധ സർക്കാർ പദ്ധതികളെക്കുറിച്ച് പുകഴ്ത്തുന്നതിനായി മാത്രം 18 ലക്ഷം രൂപയോളമാണ് ചിലവാക്കിയതെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.
Discussion about this post