Friday, February 13, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home News Kerala

മരുമകന്റെ കാറിടിച്ച്‌ വൃദ്ധന്‍ മരിച്ച സംഭവത്തിലെ സത്യാവസ്ഥ പുറത്ത്, മരുമകൻ അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു

കേസില്‍ സഹോദരിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികളാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു.

by Brave India Desk
Feb 24, 2021, 03:25 pm IST
in Kerala
Share on FacebookTweetWhatsAppTelegram

തിരുവനന്തപുരം: കിളിമാനൂര്‍ തട്ടത്തുമല പാറക്കടവില്‍ കാറിടിച്ച്‌ വൃദ്ധന്‍മരിക്കാനിടയായ സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞു. കേസില്‍ മരുമകനെ പൊലീസ് അറസ്റ്റ് ചെയ്തു. മടത്തറ തുമ്ബമണ്‍തൊടി എഎന്‍.എസ് മന്‍സിലില്‍ യഹിയ (75 ) ആണ് മരിച്ചത്. സംഭവത്തില്‍ യഹിയയുടെ മരുമകന്‍ അബ്ദുള്‍ സലാമിനെ പൊലീസ് അറസ്റ്റ് ചെയ്തു. യഹിയയുടെ ഒപ്പമുണ്ടായിരുന്ന അബ്ദുള്‍ സലാമിന്റെ മകന്‍ അഫ്‌സലിനും (14) ഗുരുതരമായി പരിക്കേറ്റിരുന്നു. അറസ്റ്റിലായ അബ്ദുള്‍ സലാമിനെ പൊലീസ്‌ വിശദമായി ചോദ്യം ചെയ്തുവരികയാണ്.

ഇന്നലെ വൈകിട്ട്‌ 5.30 ഓടെയായിരുന്നു‌ സംഭവം.യഹിയയും മരുമകന്‍ അബ്ദുള്‍ സലാമും തമ്മില്‍ വര്‍ഷങ്ങളായി സ്വത്ത്‌തര്‍ക്കവും കേസും നിലനില്‍ക്കുന്നുണ്ട്‌. കേസില്‍ കോടതി നടപടികളുടെ ഭാഗമായി അബ്ദുള്‍ സലാമിന്റെ സഹോദരിയുടെ വീട്‌ കോടതി ജീവനക്കാര്‍ക്ക്‌ കാണിച്ചു കൊടുക്കാന്‍ എത്തിയതായിരുന്നു യഹിയ. ചെറുമകന്‍ അഫ്‌സലും ഒപ്പമുണ്ടായിരുന്നു. സ്ഥലവും വീടും കോടതി ജീവനക്കാര്‍ക്ക്‌ ഇവര്‍ കാണിച്ചു കൊടുക്കുന്നതിനിടെ ഈവിവരം അറിയാനിടയായ അബ്ദുള്‍ സലാം കാറില്‍ ഇവിടേക്ക്‌ എത്തി.

Stories you may like

കഴുത്തിൽപ്പിടിക്കുന്നത് എഐ നിർമ്മിത ദൃശ്യങ്ങൾ; ഷാഫിക്ക് ഒരു നീരസവുമില്ല, പിടിവലി വിവാദത്തിൽ മറുപടി; ‘സിപിഎം സൈബർ ആക്രമണം’ എന്ന് ഡിസിസി!

ആഗോള അയ്യപ്പ സംഗമത്തിൽ ‘കോടികളുടെ’ കളി;സ്പെഷ്യൽ കമ്മീഷണറുടെ റിപ്പോർട്ടിൽ കുടുങ്ങി സർക്കാർ! തിരിച്ചുനൽകാത്ത 2 കോടിയും ജിഎസ്ടി ഇല്ലാത്ത ബില്ലുകളും

അയല്‍ക്കാരുമായി സംസാരിച്ച്‌ നില്‍ക്കുകയായിരുന്ന യഹിയയെയും അഫ്സലിനെയും പിന്നിലൂടെയെത്തിയ കാര്‍ ഇടിച്ച്‌ തെറിപ്പിക്കുകയായിരുന്നു. ഉദ്യോഗസ്ഥന്‍ നോട്ടീസ് നല്‍കാന്‍ വീട്ടില്‍ കയറിയപ്പോഴായിരുന്നു സംഭവം‌. വീട് ജപ്തി ചെയ്യാനുള്ള നടപടിയാണ് പകക്ക് കാരണമായത്. കാറിടിച്ച്‌ ദൂരേക്ക് തെറിച്ചുവീണ ഇരുവരെയും നാട്ടുകാരും കോടതി ജീവനക്കാരനും ചേര്‍ന്ന് ഉടന്‍ വെഞ്ഞാറമൂട്ടിലെ സ്വകാര്യ മെഡിക്കല്‍ കോളേജിലെത്തിച്ചെങ്കിലും യഹിയയെ രക്ഷിക്കാനായില്ല. ഗുരുതര പരിക്കേറ്റ അഫ്സല്‍ ചികിത്സയിലാണ്.

വിവരം അറിഞ്ഞെത്തിയ പൊലീസ് സംഭവ സ്ഥലത്ത് നിന്ന് അബ്ദുള്‍ സലാമിനെ വാഹനം സഹിതം കസ്റ്റഡിയിലെടുക്കുകയായിരുന്നു. ഇരുകൂട്ടരും തമ്മിലുള്ള സ്വത്ത് തര്‍ക്കവും വൈരാഗ്യവും കാറിടിച്ച ഇടിച്ച രീതിയും കണക്കിലെടുത്ത് പൊലീസ് അബ്ദുള്‍ സലാമിനെ വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ഇയാള്‍ കുറ്റം സമ്മതിച്ചത്. കേസില്‍ സഹോദരിയുടെ വീട് ജപ്തി ചെയ്യാനുള്ള നടപടികളാണ് കൊലപാതകത്തിന് കാരണമെന്ന് ഇയാള്‍ പൊലീസിനോട് സമ്മതിച്ചു. യഹിയയുടെ മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

യതീഷ് ചന്ദ്ര ഐപിഎസ് കേരളം വിടുന്നു; കര്‍ണാടക കേഡറിലേക്ക് മാറാനുള്ള അപേക്ഷക്ക് കേന്ദ്ര അംഗീകാരം

സംഭവസ്ഥലത്ത് പൊലീസ് ബന്തവസ് ഏര്‍പ്പെടുത്തിയിട്ടുണ്ട്. ആറ്റിങ്ങല്‍ ഡിവൈ.എസ്.പി ഗോപകുമാറിന്റെ നേതൃത്വത്തില്‍ കിളിമാനൂര്‍ സി.ഐയും സംഘവും സ്ഥലത്തെത്തി തെളിവുകള്‍ ശേഖരിച്ചു. കൊലപാതകത്തിനുപയോഗിച്ച കാര്‍ ഫോറന്‍സിക് സംഘമെത്തി പരിശോധിച്ചു. രക്തക്കറയും മറ്റ് തെളിവുകളും കാറില്‍ നിന്ന് കണ്ടെത്തി.

മോട്ടോര്‍ വാഹന വകുപ്പ് ജീവനക്കാരുടെ സഹായത്തോടെ കാര്‍ പരിശോധിച്ച്‌ മനഃപൂര്‍വ്വം കാര്‍ ഇടിച്ചു കയറ്റുകയായിരുന്നുവെന്നതിനുള്ള തെളിവുകളും ഇന്ന് പൊലീസ് ശേഖരിക്കും. അബ്ദുള്‍ സലാമിനെ ഇന്ന് വൈകുന്നേരത്തോടെ കോടതിയില്‍ ഹാജരാക്കും.

Tags: crime
Share8TweetSendShare

Latest stories from this section

ശശി തരൂർ ‘ലക്ഷ്മണ രേഖ’ ലംഘിച്ചു ; ഡൽഹിയിൽ കോൺഗ്രസ് നേതൃത്വത്തിന്റെ പ്രത്യേക യോഗം

‘ഇത് ഭാരത് ബന്ദല്ല, വെറും കേരള ബന്ദ്’; പൗരന്മാരെ ബന്ദികളാക്കുന്ന സമരരീതിക്കെതിരെ ശശി തരൂർ! 

പങ്കാളികൾക്കെതിരായ ആയുധമായി ബലാത്സംഗ വിരുദ്ധ നിയമത്തെ സ്ത്രീകൾ ദുരുപയോഗം ചെയ്യുന്നു; ഹൈക്കോടതി

ഖുൽഅ് വഴി വിവാഹമോചനം; ഭാര്യ, ഭർത്താവിന് 10 ലക്ഷം രൂപ നഷ്ടപരിഹാരവും സ്വർണ്ണവും നൽകണം!ഉത്തരവുമായി കണ്ണൂർ കുടുംബകോടതി

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

പഞ്ചാരയടിക്കാർക്ക് സ്പെഷ്യൽ ഓഫറുമായി സർക്കാർ ; വാലന്റൈൻസ് ദിനത്തിൽ സപ്ലൈകോയിൽ 14 രൂപയ്ക്ക് പഞ്ചസാര

വേടനെതിരെ വീണ്ടും ബലാൽസംഗ കേസ് ; യുവ ഗായികയുടെ പരാതിയിൽ പോലീസ് കേസെടുത്തു

ജനാധിപത്യം നിലനിൽക്കാൻ കാരണം ന്യൂനപക്ഷങ്ങൾ; തിരഞ്ഞെടുപ്പിൽ നോക്കി വോട്ട് ചെയ്യണമെന്ന് റാപ്പർ വേടൻ;സംഗീത പരിപാടിക്കിടെ രാഷ്ട്രീയ ആഹ്വാനം! 

Discussion about this post

Latest News

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ഇറാസ്മസ് ഒരു ട്രെയിലർ മാത്രം; ഇന്ത്യയെ കാത്തിരിക്കുന്നത് ഉസ്മാൻ താരീഖ് എന്ന ‘മിസ്റ്ററി’ കടങ്കഥ; ഇന്ത്യൻ ബാറ്റിംഗ് നിരയ്ക്ക് ഉറക്കമില്ലാത്ത രാത്രികൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

ദേശീയപാത ഫീസ് നിയമങ്ങളിൽ ഭേദഗതി വരുത്തി കേന്ദ്രസർക്കാർ ; ഫെബ്രുവരി 15 മുതൽ പുതിയ നിയമങ്ങൾ

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

സ്പിന്നിനെ മെരുക്കിയവർ ഇന്ന് സ്പിന്നിൽ കുടുങ്ങുമ്പോൾ: മാറുന്ന ഇന്ത്യൻ ക്രിക്കറ്റ് കഥ; അന്നും ഇന്നും മാറ്റങ്ങൾ ഇത്

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

യുകെ-ഇന്ത്യ പ്രതിരോധ ഉടമ്പടി ; ബ്രിട്ടീഷ് യുദ്ധവിമാന പൈലറ്റുമാർക്ക് ഇന്ത്യൻ വ്യോമസേന പരിശീലനം നൽകും

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

ട്രേഡ് യൂണിയൻ കളികൾ ഇനി മാറും ; ഇൻഡസ്ട്രിയൽ റിലേഷൻസ് കോഡ് (ഭേദഗതി) ബിൽ പാസാക്കി പാർലമെന്റ്

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

നോറയുടെ നൃത്തം കണ്ട് ആസ്വദിച്ചു, ഒടുവിൽ സൂര്യകുമാർ 4K-യിൽ കുടുങ്ങി; വൈറലായി വീഡിയോ

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

ചൈനീസ് അതിർത്തിയിൽ ഇന്ത്യയുടെ ശൗര്യം; ദേശീയപാത ഇനി റഫാലിന്റെ റൺവേ! വടക്കുകിഴക്കൻ ഭാരതത്തിലെ ആദ്യ ‘ഹൈവേ റൺവേ’ ഉദ്ഘാടനം ചെയ്യാൻ പ്രധാനമന്ത്രി എത്തും

താങ്ക്യൂ നരേന്ദ്രാ….പ്രധാനസേവകന് ഇന്ന് 75ാം പിറന്നാൾ; മോദിയെ നേരിട്ട് വിളിച്ച് ആശംസിച്ച് ട്രംപടക്കമുള്ള ലോകനേതാക്കൾ

മോദിയുടെ രാഷ്ട്രീയ ജീവിതം തകർക്കില്ലെന്ന് ട്രംപ്; പഴയ വീഡിയോ ഉപയോഗിച്ച് വ്യാജപ്രചരണം; പ്രതികരണവുമായി വിദേശകാര്യ മന്ത്രാലയം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies