മലപ്പുറം: പതിനാലുകാരിയെ ഇന്‍സ്റ്റാഗ്രാം വഴി പരിചപ്പെട്ടത് പ്രധാന പ്രതിയായ 30 കാരന്‍. ആദ്യം ഇയാള്‍ പെണ്‍കുട്ടിയെ സന്ദേശങ്ങള്‍ അയച്ച് വശത്താക്കിയ ശേഷം നേരില്‍ കാണുകയും പിന്നീട് മയക്കു മരുന്ന് നല്‍കുകയുമായിരുന്നു. പതിയെ കുട്ടിയെ മയക്കു മരുന്നിന് അടിമയാക്കിയ ശേഷമായിരുന്നു പീഡനം. പിന്നീട് മറ്റു പലരും പെണ്‍കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുകയും പതിയെ എല്ലാവരും ശാരീരികമായി ചൂഷണം ചെയ്യുകയുമായിരുന്നു. ഒളിവില്‍ പോയ ഏഴു പ്രതികളില്‍ രണ്ട് പേരെ എറണാകുളത്ത് നിന്നും പൊലീസ് അറസ്റ്റ് ചെയ്തു.
കന്മനം സ്വദേശി ചങ്ങണക്കാട്ടില്‍ മുഹമ്മദ് അഫ്ലഹ്(22), തെയ്യാല സ്വദേശി ചാണാട്ട് മുഹമ്മദ് റഫീഖ്(22) എന്നിവരാണ് അറസ്റ്റിലായവര്‍. ഇരുവരേയും കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. പ്രധാന പ്രതിയായ 30 കാരന്‍ ലഹരിമരുന്ന് ഉപയോഗിക്കുന്നയാളാണ്. ഇയാള്‍ക്ക് പെണ്‍കുട്ടിയുടെ വീട്ടുകാരില്‍ നിന്നും തല്ല് വേണ്ടുവോലം കിട്ടിയിരുന്നു. കേസായതോടെയാണ് ഒളിവില്‍ പോയത്. പ്രതികള്‍ മറ്റ് പെണ്‍കുട്ടികളെ ഇത്തരത്തില്‍ ചൂഷണം ചെയ്തിട്ടുണ്ടോ എന്ന് പൊലീസ് അന്വേഷിക്കുന്നുണ്ട്.
കര്‍ണ്ണാടകയില്‍ ഒളിവില്‍ കഴിയുന്ന പ്രതികളെകുറിച്ച് വ്യക്തമായ സൂചന ലഭിച്ചെന്നും ഇന്ന് തന്നെ അറസ്റ്റ് ചെയ്യുമെന്നും പൊലീസ് പറഞ്ഞു.മലപ്പുറത്തെ ഒരു സ്‌ക്കൂളിലെ ഒന്‍പതാംക്ലാസ്സ് വിദ്യാര്‍ത്ഥിനിയായ 14കാരിയാണ് പീഡനത്തിരയായത്. പെണ്‍കുട്ടി ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയപ്പെട്ട യുവാക്കളുമായി ചങ്ങാത്തം കൂടുകയും ചങ്ങാത്തം അരുതാത്ത ബന്ധത്തിലേക്ക് പോകുകയുമായിരുന്നു.7 യുവാക്കളും കൂട്ടം ചേര്‍ന്നല്ല പീഡനം നടത്തിയത് എന്നാണ് ലഭിക്കുന്ന വിവരം.
ഇവര്‍ തമ്മില്‍ പരസ്പരം ബന്ധവുമില്ല. പെണ്‍കുട്ടി ഓണ്‍ലൈന്‍ ക്ലാസ്സിനായി ഉപയോഗിച്ചിരുന്ന മൊബൈലില്‍ നിന്നാണ് ഇന്‍സ്റ്റാഗ്രാം വഴി യുവാക്കളെ പരിചയപ്പെട്ടത്. കഞ്ചാവും മയക്കുമരുന്നും പെണ്‍കുട്ടി യുവാക്കളില്‍ നിന്നും വാങ്ങി ഉപയോഗിക്കുകയും ചെയ്തു. പിന്നീട് പലപ്പോഴും രാത്രിയില്‍ യുവാക്കള്‍ വീട്ടിലേക്ക് വരാന്‍ തുടങ്ങി. വീട്ടിലെ മുകള്‍ നിലയിലായിരുന്നു പെണ്‍കുട്ടിയുടെ കിടപ്പു മുറി. രാത്രിയില്‍ വീട്ടുകാര്‍ ഉറങ്ങുമ്പോള്‍ വാതില്‍ തുറന്നു കൊടുത്താണ് യുവാക്കളെ വീട്ടില്‍ കയറ്റിയിരുന്നത്.
ലോകത്തിലെ ഏറ്റവും വലിയ ക്രിക്കറ്റ് സ്റ്റേഡിയം ഇനിമുതൽ നരേന്ദ്ര മോദിയുടെ പേരിൽ അറിയപ്പെടും
വീട്ടിലെത്തിയ യുവാക്കള്‍ പെണ്‍കുട്ടിയെ ശാരീരികമായി ചൂഷണം ചെയ്യുകയായിരുന്നു.പീഡന വിവരം വീട്ടില്‍ അറിഞ്ഞതോടെ പെണ്‍കുട്ടിയെ മാതാവ് ചോദ്യം ചെയ്തു. ഇതോടെയാണ് വീട്ടില്‍ വന്നു പോയിരുന്നവരുടെ വിവരം പെണ്‍കുട്ടി പറഞ്ഞത്. പെണ്‍കുട്ടിയുടെ പിതാവ് ഗള്‍ഫിലാണ്. മാതാവും ഇളയ സഹോദരനും മുത്തശ്ശനും മുത്തശ്ശിയും മാത്രമാണ് താമസം. മാതാവ് പെണ്‍കുട്ടിയുടെ അമ്മാവനോട് ഇക്കാര്യം പറയുകയും അമ്മാവനും ബന്ധുക്കളും ചേര്‍ന്ന് യുവാക്കളുടെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും ചെയ്തു.
രാജ്യസഭയിലും ബിജെപി ഭൂരിപക്ഷത്തിലേക്ക്, രാഹുൽ ഗാന്ധി ഇനി വയനാട്ടിലെ പ്രധാനമന്ത്രി
കാര്യമെന്തെന്നറിയാത്ത യുവാക്കളുടെ മാതാപിതാക്കള്‍ പൊലീസില്‍ മര്‍ദ്ദനത്തിനെതിരെ പരാതി നല്‍കിയതോടെയാണ് പെണ്‍കുട്ടിയുടെ കുടുംബം പരാതിയുമായി ചൈല്‍ഡ്ലൈനിലെത്തിയത്. പെണ്‍കുട്ടിയുടെ വീട്ടില്‍ പൊലീസ് നടത്തിയ പരിശോധനയില്‍ കഞ്ചാവ് കണ്ടെത്തി. ഗൗരവകരമായ കേസാണ് ഇതെന്നും പെണ്‍കുട്ടികള്‍ക്ക് ലഹരി നല്‍കുന്ന മാഫിയ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നും ജില്ലാ സിഡബ്ല്യുസി ചെയര്‍മാന്‍ ഷാജേസ് ഭാസ്‌കര്‍ പറയുന്നു. കല്‍പ്പകഞ്ചേരിയിലെ കുട്ടിയെ സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റിയതായും അദ്ദേഹം വ്യക്തമാക്കി.
Discussion about this post