തിരുവനന്തപുരം: പതിനാറ് ഇനം വിളകൾക്ക് താങ്ങുവില പ്രഖ്യാപിച്ച് 4 മാസമായിട്ടും ഒരു രൂപ പോലും വിതരണം ചെയ്യാതെ കൃഷി വകുപ്പ്. താങ്ങു വിലയായി നിശ്ചയിച്ച തുക കർഷകരുടെ അക്കൗണ്ടിലേക്ക് ഓൺലൈനിലുടെ നല്കുമെന്നുള്ള പ്രഖ്യാപനവും പാഴായി. കാർഷികോൽപന്നങ്ങളുടെ വിലയിടിവിനെത്തുടർന്ന് കർഷകർ ദുരിതത്തിലായിട്ടും കൃഷി വകുപ്പ് തിരിഞ്ഞു നോക്കുന്നില്ലെന്നും ആരോപണം.
2020 നവംബർ ഒന്നുമുതലാണ് സംസ്ഥാനത്ത് 16 വിളകൾക്ക് താങ്ങുവില പ്രാബല്യത്തിലായത്. ഉൽപാദന ചെലവിനൊപ്പം ശരാശരി 20 ശതമാനം തുക അധികമായി ചേർത്താണ് താങ്ങുവില നിശ്ചയിച്ചത്. സാധാരണ കർഷകന് ലഭിക്കുന്ന വിളവിന്റെ പകുതി തുക പോലും നിലവിൽ താങ്ങുവില പ്രകാരം ലഭിക്കാത്ത സ്ഥിതിയാണ്.
കൃഷിയുമായി ബന്ധപ്പെട്ട വിവരങ്ങൾ കൃഷി വകുപ്പിന്റെ രജിസ്‌ട്രേഷൻ പോർട്ടലായ www.aims.kerala.gov.in എന്ന വെബ് പോർട്ടലിൽ കർഷകർ രജിസ്റ്റർ ചെയ്യണമെന്ന നിബന്ധനയും കൃഷി വകുപ്പ് മുന്നോട്ട് വച്ചു. എന്നാൽ, വെബ് പോർട്ടലിന്റെ പ്രവർത്തനം സുഗമമായത് ഡിസംബർ മാസം മാത്രമായിരുന്നു.
Discussion about this post