ചെന്നൈ: വനിതാ എസ്.പിയോട് ലൈംഗികാതിക്രമം നടത്തിയെന്ന പരാതിയില്‍ തമിഴ്നാട് മുന്‍ ഡി.ജി.പിക്കെതിരെ മദ്രാസ് ഹൈക്കോടതി സ്വമേധയാ കേസെടുത്തു. തമിഴ്നാട് മുന്‍ ഡി.ജി.പി രാജേഷ് ദാസിനെതിരെയാണ് ഹൈക്കോടതി കേസെടുത്തത്.
പരാതി നല്കാന് പോയ വനിത എസ്.പിയെ തടയാന്‍ ശ്രമിച്ച ചെങ്കല്‍പേട്ട് എസ്.പി ഡി. കണ്ണനെതിരെയും കേസെടുക്കാന്‍ ഉത്തരവിട്ടുണ്ട്.
ഔദ്യോഗിക വാഹനത്തില്‍ വച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചുവെന്നാണ് പരാതി. ഐ.പി.സി സെക്ഷന്‍ 354 ഉള്‍പ്പടെയുള്ള വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരിക്കുന്നത്.
ആരോപണം ഉയര്‍ന്നതിന് പിന്നാലെ രാജേഷ് ദാസിനെ പദവിയില്‍ നിന്നും നീക്കിയിരുന്നു. തുടര്‍ന്ന് തമിഴ്നാട് സര്‍ക്കാര്‍ അഡീഷണല്‍ ചീഫ് സെക്രട്ടറി ജയശ്രീ രഘുനന്ദന്റെ നേതൃത്വത്തിലുള്ള ആറംഗ അന്വേഷണ കമ്മിറ്റിയും രൂപീകരിച്ചിരുന്നു.
Discussion about this post