തിരുവനന്തപുരം: ഇന്ധന വില വർദ്ധനയിൽ പ്രതിഷേധിച്ച് സംയുക്ത സമരസമിതി ആഹ്വാനം ചെയ്ത വാഹന പണിമുടക്ക് സംസ്ഥാനത്ത് ആരംഭിച്ചു. രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയാണ് പണിമുടക്ക്. പണിമുടക്കിൽ ബി എം എസ് പങ്കെടുക്കുന്നില്ല.
ഓട്ടോറിക്ഷ, ടാക്സി, ചെറുകിട വാഹനങ്ങള്‍, ചരക്കു കടത്തു വാഹനങ്ങള്‍, സ്വകാര്യ ബസ് തുടങ്ങിയവ പണിമുടക്കിൽ പങ്കെടുക്കുമെന്ന് അറിയിച്ചിട്ടുണ്ട്. പാല്, പത്രം, ആംബുലന്‍സ്, പൊതു തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വാഹനങ്ങള്‍, വിവാഹം തുടങ്ങിയവയെ പണിമുടക്കില്‍ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. കടകൾ പതിവു പോലെ തുറക്കുമെന്ന് വ്യാപാരി വ്യവസായി അസോസിയേഷന് അറിയിച്ചിട്ടുണ്ട്.
പണിമുടക്ക് കണക്കിലെടുത്ത് എസ് എസ് എല്‍ സി- ഹയർ സെക്കൻഡറി മോഡൽ പരീക്ഷകളും സര്‍വ്വകലാശാല പരീക്ഷകളും മാറ്റിവച്ചു.
Discussion about this post