ഡൽഹി: പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിനുള്ള 57 അംഗ ഒന്നാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ച് ബിജെപി. മുഖ്യമന്ത്രി മമത ബാനർജിക്കെതിരെ മുൻ തൃണമൂൽ നേതാവ് സുവേന്ദു അധികാരി മത്സരിക്കും.
മമത ബാനർജിയുടെ വലം കൈയ്യായിരുന്ന സുവേന്ദു അധികാരി തൃണമൂൽ കോൺഗ്രസിന്റെ വികലമായ നയങ്ങളിൽ പ്രതിഷേധിച്ചാണ് ബിജെപിയിൽ ചേർന്നത്. 2016 മുതൽ നന്ദിഗ്രാമിലെ എം എൽ എയാണ് സുവേന്ദു.
നദിഗ്രാമിൽ നിന്നും മത്സരിക്കുമെന്ന മമതയുടെ പ്രഖ്യാപനത്തിന് തൊട്ടു പിന്നാലെയാണ് സുവേന്ദുവിനെ സ്ഥാനാർത്ഥിയാക്കിയുള്ള ബിജെപിയുടെ പ്രഖ്യാപനം വന്നത്. മമതയെ കുറഞ്ഞത് അമ്പതിനായിരം വോട്ടിന് പരാജയപ്പെടുത്തുമെന്ന് ആവർത്തിച്ച സുവേന്ദു അധികാരി, പോരിന് തയ്യാറായിക്കൊള്ളാൻ മമതക്ക് മുന്നറിയിപ്പ് നൽകി.
291 അംഗ പശ്ചിമ ബംഗാൾ നിയമസഭയിലേക്കുള്ള 57 അംഗ സ്ഥാനാർത്ഥി പട്ടിക മാത്രമാണ് ബിജെപി പ്രഖ്യാപിച്ചിരിക്കുന്നത്. തുടർന്നുള്ള സ്ഥാനാർത്ഥികളെ വരും ദിവസങ്ങളിൽ പ്രഖ്യാപിക്കും.
Discussion about this post