Sunday, July 13, 2025
  • About Us
  • Contact Us
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
Home News Kerala

‘മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവും‘; അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെ ഡോ. കെ എസ് രാധാകൃഷ്ണൻ

by Brave India Desk
Mar 6, 2021, 08:50 pm IST
in Kerala
Share on FacebookTweetWhatsAppTelegram

മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവുമെന്ന് ബിജെപി നേതാവ് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് മുൻ വൈസ്ചാൻസലർ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.

രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും എതിരെ നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ചട്ടമ്പിത്തരമാണ്. മുച്ചീട്ടു കളിക്കാരെയും കവലചട്ടമ്പിമാരെയും പോലീസ് പിടിക്കാൻ വരുമ്പോൾ തെരുവിൽ പോലീസിനെ ആക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് മന്ത്രി തോമസ് ഐസക്ക് തരം‌താഴുന്നത് പരിതാപകരമാണെന്നും കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.

Stories you may like

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

സ്വപ്നയും, ശിവശങ്കരനും കോൺസുലേറ്റ് വഴി സ്വർണ്ണംകടത്തിയപ്പോൾ അത് മുഖ്യമന്ത്രിയിലെത്തുമെന്ന് സ്വബോധമുള്ളവർക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേരുകൾ ഉയർന്നു വരുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണ കള്ളക്കടത്ത്, ഡോളർ കടത്ത്, കുഴൽപണ ഇടപാട്, ലൈഫ് മിഷൻ കോഴ, ആഴക്കടൽ കുംഭകോണം, സ്പ്രിംഗ്ലർ ഡേറ്റ ഇടപാട് എന്നിങ്ങനെ പല തരത്തിൽ രാജ്യം കൊള്ളയടിച്ചവരാണ് പിണറായി സംഘമെന്നും ഡോ കെ എസ് രാധാകൃഷ്ണൻ വ്യക്തമാക്കി.

ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: മുഖ്യമന്ത്രീ… അങ്ങ് ചട്ടമ്പിത്തരം കാണിക്കരുത്

രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും എതിരെ നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ചട്ടമ്പിത്തരമാണ്. മുച്ചീട്ടു കളിക്കാരെയും കവലചട്ടമ്പിമാരെയും പോലീസ് പിടിക്കാൻ വരുമ്പോൾ തെരുവിൽ പോലീസിനെ ആക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് മന്ത്രി തോമസ് ഐസക്ക് തരംതാണത് പരിതാപകരം തന്നെ.

സ്വർണ്ണ കള്ളക്കടത്ത്, ഡോളർ കടത്ത്, കുഴൽപണ ഇടപാട്, ലൈഫ് മിഷൻ കോഴ, ആഴക്കടൽ കുംഭകോണം, സ്പ്രിംഗ്ലർ ഡേറ്റ ഇടപാട് എന്നിങ്ങനെ പല തരത്തിൽ രാജ്യം കൊള്ളയടിച്ചവരാണ് പിണറായി സംഘം. സ്വപ്നയും, ശിവശങ്കരനും കോൺസുലേറ്റ് വഴി സ്വർണ്ണംകടത്തിയപ്പോൾ അത് മുഖ്യമന്ത്രിയിലെത്തുമെന്ന് സ്വബോധമുള്ളവർക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേരുകൾ ഉയർന്നു വരുകയും ചെയ്തു.

മന്ത്രി തോമസ് ഐസക്ക് സ്വന്തം വഴിക്കും വൻ അഴിമതി നടത്തി. ട്രഷറി കൊള്ള കേരളത്തിൽ ആദ്യ സംഭവമായിരുന്നു. സംസ്ഥാന ഖജനാവിൽ നിന്നും ഖജനാവ് കാവൽക്കാർ കൊള്ളനടത്തിയിട്ടും ധനകാര്യ വകുപ്പ് മന്ത്രി ഫലപ്രദമായ അന്വേഷണം പോലും നടത്തിയില്ല. ധനകാര്യ വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ഖജനാവ് കൊള്ളയടിച്ചവർക്ക്, കൊള്ളയടിക്കാൻ ഒരിക്കലും കഴിയില്ല.
കിഫ്ബി എന്നത് ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ കൺകെട്ട്‌ കൊണ്ട് കൊള്ളയടിക്കുകയായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി. നികുതി പിരിവിലൂടെ പൗരജനങ്ങൾ നൽകുന്ന പണം എന്തിനു വേണ്ടി ചെലവാക്കണമെങ്കിലും നികുതിദായകരുടെ സമ്മതം വേണമെന്നത് പ്രാഥമിക നിയമമാണ്. നികുതിദായകർക്ക് വേണ്ടി ആ സമ്മതം നൽകുന്നത് നിയമനിർമ്മാണ സഭയാണ്. അതുപ്രകാരം ഓരോ വിഭാഗത്തിനും നൽകിയ പണം അതിനുവേണ്ടി തന്നെ ന്യായയുക്തമായി വിനിയോഗിച്ചോ എന്ന് പരിശോധിക്കാനുള്ള അവകാശം അക്കൗണ്ടന്റ്‌റ് ജനറലിനുമാണ് ഉള്ളത്.

എന്നാൽ, നികുതിപ്പണം കിഫ്ബിയിലേക്ക് വകമാറ്റുകയും അങ്ങനെ വകമാറ്റിയ പണം തന്നിഷ്ടം പോലെ ചെലവഴിക്കുകയും ചെയ്യുന്നു എന്നതാണ് കിഫ്ബിയുടെ പ്രവർത്തന രീതി. ഈ പണച്ചെലവ് ന്യായയുക്തമായിട്ടാണോ നടത്തിയത് എന്ന് അക്കൗണ്ടന്റ്‌റ് ജനറൽ പരിശോധിക്കാനും പാടില്ല എന്ന് മന്ത്രി ശഠിക്കുന്നു. മാത്രമല്ല ഈ സംസ്ഥാനത്തെ പണയപ്പെടുത്തി രാജ്യത്ത് നിലനിൽക്കുന്ന സകലനിയമങ്ങളും ലംഘിച്ച് കൊണ്ട് തന്നിഷ്ടം പോലെ കടമെടുക്കുകയും ചെയ്യുന്നു.

ഇതിനെകുറിച്ച് അന്വേഷിക്കരുത് എന്നാണ് ധനകാര്യ വകുപ്പ് മന്ത്രി പറയുന്നത്. അങ്ങനെ അന്വേഷിച്ചാൽ തങ്ങൾ സഹകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മന്ത്രി മറക്കുന്ന ഒരു കാര്യം, കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. കേരളത്തിലെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഭരണഘടന ബാധകമാണ്. ഇ ഡിയുടെ മുമ്പാകെ താങ്കളും ശിങ്കിടികളും ഹാരാജായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇ ഡിക്ക് അധികാരമുണ്ട്.

കൈവിലങ്ങോടെ ഇഡിയുടെ മുൻപാകെ അങ്ങ് പോകുന്നത് ശോഭനമല്ല.
ഡോ. കെ. എസ്. രാധാകൃഷ്ണൻ

https://www.facebook.com/drksradhakrishnan/posts/3903135149776067

Tags: Pinarayi VijayanGOLD SMUGGLING CASEthomas isaacDr.K.S.RadhakrishnanDollar Reverse Hawala CaseKerala Elections 2021Customs DepartmentBJP
Share21TweetSendShare

Latest stories from this section

പോസ്റ്റ്‌മോർട്ടം കഴിഞ്ഞ കുഞ്ഞുങ്ങളെ ഒരുക്കുമ്പോൾ…..:വിദ്യാഭ്യാസമന്ത്രിക്ക് തുറന്നകത്തുമായി ആശുപത്രി ജീവനക്കാരൻ

അക്രമാസക്തി കുറയ്ക്കും,തെരുവുനായകൾക്ക് ഇനി ദിവസവും ചിക്കനും ചോറും; തീരുമാനവുമായി കോർപ്പറേഷൻ

2026 ൽ കേരളത്തിൽ ബിജെപി അധികാരത്തിലെത്തും; തിരഞ്ഞെടുപ്പിനൊരുങ്ങാൻ പ്രവർത്തകർക്ക് ആത്മവിശ്വാസം പകർന്ന്; അമിത് ഷാ

ഉറങ്ങുന്ന സമയത്താണോ മദ്രസ പ്രവർത്തിപ്പിക്കേണ്ടത്? മന്ത്രിയുടെ ശൈലി ശരിയല്ല:വിമർശനവുമായി സമസ്ത അദ്ധ്യക്ഷൻ

Discussion about this post

Latest News

അജിത് ഡോവലിന്റെ വെല്ലുവിളിയിൽ തകർന്ന് പാകിസ്താൻ ; ഇന്ത്യ ‘തോറ്റതിന്റെ’ രോഷം തീർക്കുകയാണെന്ന് അസിം മുനീർ

വിസ കാലാവധി കഴിഞ്ഞ റഷ്യൻ യുവതിയും രണ്ട് കുട്ടികളും ആഴ്ചകളോളം കഴിഞ്ഞത് കർണാടകയിലെ ഗുഹയിൽ ; രക്ഷയായി പോലീസ്

മോദി അനുകൂലികൾക്കും ഹിന്ദുക്കൾക്കും നിക്ഷേപം നടത്താനുള്ള സ്ഥലമല്ല കാനഡ ; കപിൽ ശർമ്മയ്ക്കെതിരെ ഭീഷണിയുമായി ഗുർപത്വന്ത് സിംഗ് പന്നു

പതിനാറാമത് റോസ്ഗർ മേളയിൽ 51,000 പേർക്ക് നിയമനക്കത്ത് വിതരണം ചെയ്ത് പ്രധാനമന്ത്രി ; ഇതുവരെ തൊഴിൽ ലഭിച്ചത് 10 ലക്ഷത്തിലധികം പേർക്ക്

സഞ്ജുവിനെ കൂടെ കൂട്ടാനുള്ള ചെന്നൈ ശ്രമങ്ങൾക്ക് ഭീഷണിയായി പുതിയ ടീം, സോഷ്യൽ മീഡിയ പോസ്റ്റ് ചർച്ചയാകുന്നു

Oplus_131072

ആഴ്ചകൾക്ക് മുൻപ് അച്ഛൻ മരിച്ചു ; വേദന മറക്കാൻ തുടങ്ങവേ കാർ പൊട്ടിത്തെറിച്ച് അപകടം ; രണ്ട് കുഞ്ഞുങ്ങൾ മരിച്ചു

ക്വാറിയിൽ നിന്ന് മദ്യകുപ്പിയിലേക്ക്; മലബാർ സിമന്റ്‌സിലെ വെള്ളം മദ്യം ഉത്പാദിപ്പിക്കാൻ

ഇതിലും ചെറിയ സിക്സ് സ്വപ്നങ്ങളിൽ മാത്രം, പാകിസ്ഥാൻ താരത്തിന്റെ റെക്കോഡ് വൻ കോമഡി; വീഡിയോ കാണാം

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies