മുഖ്യമന്ത്രിയും മന്ത്രിമാരും കാണിക്കുന്നത് ചട്ടമ്പിത്തരവും ഗുണ്ടായിസവുമെന്ന് ബിജെപി നേതാവ് ഡോക്ടർ കെ എസ് രാധാകൃഷ്ണൻ. അന്വേഷണ ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തുന്നതിനെതിരെയാണ് മുൻ വൈസ്ചാൻസലർ കൂടിയായ അദ്ദേഹത്തിന്റെ പ്രതികരണം.
രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും എതിരെ നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ചട്ടമ്പിത്തരമാണ്. മുച്ചീട്ടു കളിക്കാരെയും കവലചട്ടമ്പിമാരെയും പോലീസ് പിടിക്കാൻ വരുമ്പോൾ തെരുവിൽ പോലീസിനെ ആക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് മന്ത്രി തോമസ് ഐസക്ക് തരംതാഴുന്നത് പരിതാപകരമാണെന്നും കെ.എസ് രാധാകൃഷ്ണൻ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു.
സ്വപ്നയും, ശിവശങ്കരനും കോൺസുലേറ്റ് വഴി സ്വർണ്ണംകടത്തിയപ്പോൾ അത് മുഖ്യമന്ത്രിയിലെത്തുമെന്ന് സ്വബോധമുള്ളവർക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേരുകൾ ഉയർന്നു വരുകയും ചെയ്തെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. സ്വർണ്ണ കള്ളക്കടത്ത്, ഡോളർ കടത്ത്, കുഴൽപണ ഇടപാട്, ലൈഫ് മിഷൻ കോഴ, ആഴക്കടൽ കുംഭകോണം, സ്പ്രിംഗ്ലർ ഡേറ്റ ഇടപാട് എന്നിങ്ങനെ പല തരത്തിൽ രാജ്യം കൊള്ളയടിച്ചവരാണ് പിണറായി സംഘമെന്നും ഡോ കെ എസ് രാധാകൃഷ്ണൻ വ്യക്തമാക്കി.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: മുഖ്യമന്ത്രീ… അങ്ങ് ചട്ടമ്പിത്തരം കാണിക്കരുത്
രാജ്യം കൊള്ളയടിച്ച മുഖ്യമന്ത്രിക്കും, അനുചരന്മാർക്കും സ്പീക്കർക്കും എതിരെ നിയമപ്രകാരം അന്വേഷണം നടക്കുമ്പോൾ അന്വേഷണ ഏജൻസികളെ ഭീഷണിപ്പെടുത്തുന്നത് ചട്ടമ്പിത്തരമാണ്. മുച്ചീട്ടു കളിക്കാരെയും കവലചട്ടമ്പിമാരെയും പോലീസ് പിടിക്കാൻ വരുമ്പോൾ തെരുവിൽ പോലീസിനെ ആക്രമിക്കുന്ന തെരുവ് ഗുണ്ടയുടെ നിലവാരത്തിലേക്ക് മന്ത്രി തോമസ് ഐസക്ക് തരംതാണത് പരിതാപകരം തന്നെ.
സ്വർണ്ണ കള്ളക്കടത്ത്, ഡോളർ കടത്ത്, കുഴൽപണ ഇടപാട്, ലൈഫ് മിഷൻ കോഴ, ആഴക്കടൽ കുംഭകോണം, സ്പ്രിംഗ്ലർ ഡേറ്റ ഇടപാട് എന്നിങ്ങനെ പല തരത്തിൽ രാജ്യം കൊള്ളയടിച്ചവരാണ് പിണറായി സംഘം. സ്വപ്നയും, ശിവശങ്കരനും കോൺസുലേറ്റ് വഴി സ്വർണ്ണംകടത്തിയപ്പോൾ അത് മുഖ്യമന്ത്രിയിലെത്തുമെന്ന് സ്വബോധമുള്ളവർക്ക് അറിയാമായിരുന്നു. ഇതുമായി ബന്ധപ്പെട്ട് മൂന്ന് മന്ത്രിമാരുടെ പേരുകൾ ഉയർന്നു വരുകയും ചെയ്തു.
മന്ത്രി തോമസ് ഐസക്ക് സ്വന്തം വഴിക്കും വൻ അഴിമതി നടത്തി. ട്രഷറി കൊള്ള കേരളത്തിൽ ആദ്യ സംഭവമായിരുന്നു. സംസ്ഥാന ഖജനാവിൽ നിന്നും ഖജനാവ് കാവൽക്കാർ കൊള്ളനടത്തിയിട്ടും ധനകാര്യ വകുപ്പ് മന്ത്രി ഫലപ്രദമായ അന്വേഷണം പോലും നടത്തിയില്ല. ധനകാര്യ വകുപ്പ് മന്ത്രിയുടെ അറിവില്ലാതെ ഖജനാവ് കൊള്ളയടിച്ചവർക്ക്, കൊള്ളയടിക്കാൻ ഒരിക്കലും കഴിയില്ല.
കിഫ്ബി എന്നത് ഒരു രാജ്യത്തെ ജനങ്ങളെ മുഴുവൻ കൺകെട്ട് കൊണ്ട് കൊള്ളയടിക്കുകയായിരുന്നു ധനകാര്യ വകുപ്പ് മന്ത്രി. നികുതി പിരിവിലൂടെ പൗരജനങ്ങൾ നൽകുന്ന പണം എന്തിനു വേണ്ടി ചെലവാക്കണമെങ്കിലും നികുതിദായകരുടെ സമ്മതം വേണമെന്നത് പ്രാഥമിക നിയമമാണ്. നികുതിദായകർക്ക് വേണ്ടി ആ സമ്മതം നൽകുന്നത് നിയമനിർമ്മാണ സഭയാണ്. അതുപ്രകാരം ഓരോ വിഭാഗത്തിനും നൽകിയ പണം അതിനുവേണ്ടി തന്നെ ന്യായയുക്തമായി വിനിയോഗിച്ചോ എന്ന് പരിശോധിക്കാനുള്ള അവകാശം അക്കൗണ്ടന്റ്‌റ് ജനറലിനുമാണ് ഉള്ളത്.
എന്നാൽ, നികുതിപ്പണം കിഫ്ബിയിലേക്ക് വകമാറ്റുകയും അങ്ങനെ വകമാറ്റിയ പണം തന്നിഷ്ടം പോലെ ചെലവഴിക്കുകയും ചെയ്യുന്നു എന്നതാണ് കിഫ്ബിയുടെ പ്രവർത്തന രീതി. ഈ പണച്ചെലവ് ന്യായയുക്തമായിട്ടാണോ നടത്തിയത് എന്ന് അക്കൗണ്ടന്റ്‌റ് ജനറൽ പരിശോധിക്കാനും പാടില്ല എന്ന് മന്ത്രി ശഠിക്കുന്നു. മാത്രമല്ല ഈ സംസ്ഥാനത്തെ പണയപ്പെടുത്തി രാജ്യത്ത് നിലനിൽക്കുന്ന സകലനിയമങ്ങളും ലംഘിച്ച് കൊണ്ട് തന്നിഷ്ടം പോലെ കടമെടുക്കുകയും ചെയ്യുന്നു.
ഇതിനെകുറിച്ച് അന്വേഷിക്കരുത് എന്നാണ് ധനകാര്യ വകുപ്പ് മന്ത്രി പറയുന്നത്. അങ്ങനെ അന്വേഷിച്ചാൽ തങ്ങൾ സഹകരിക്കില്ലെന്നും മന്ത്രി പറഞ്ഞു. ഈ മന്ത്രി മറക്കുന്ന ഒരു കാര്യം, കേരളം ഇന്ത്യയിലെ ഒരു സംസ്ഥാനം മാത്രമാണ്. കേരളത്തിലെ മന്ത്രിമാർക്കും ഉദ്യോഗസ്ഥർക്കും ഭരണഘടന ബാധകമാണ്. ഇ ഡിയുടെ മുമ്പാകെ താങ്കളും ശിങ്കിടികളും ഹാരാജായില്ലെങ്കിൽ അറസ്റ്റ് ചെയ്ത് ഹാജരാക്കാൻ ഇ ഡിക്ക് അധികാരമുണ്ട്.
കൈവിലങ്ങോടെ ഇഡിയുടെ മുൻപാകെ അങ്ങ് പോകുന്നത് ശോഭനമല്ല.
ഡോ. കെ. എസ്. രാധാകൃഷ്ണൻ
https://www.facebook.com/drksradhakrishnan/posts/3903135149776067
Discussion about this post