തിരുവനന്തപുരം: ദേശീയഗെയിംസിന്റെ ഉദ്ഘാടന ചടങ്ങില്‍ ലാലിസം അവതരിപ്പിച്ച് വിവാദത്തിലായ നടന്‍ മോഹന്‍ലാലിനെ പിന്തുണച്ച് മമ്മൂട്ടി രംഗത്ത്.ലാലിനെ വേട്ടയാടുന്നത് അവസാനിപ്പിക്കണം.വിവാദങ്ങള്‍ കൊണ്ട് ഗെയിംസിന്റെ ശോഭ കെടുത്തരുതെന്നും മമ്മൂട്ടി ആവശ്യപ്പെട്ടു.മോഹന്‍ ലാല്‍ എന്ന നടന്‍ നമ്മുടെ അഭിമാനമാണ് . സുഹൃത്ത് ,സഹപ്രവര്‍ത്തകന്‍, കലാകാരന്‍ എന്നീ നിലകളില്‍ താന്‍ അദ്ദേഹത്തെ അഭിനന്ദിക്കുന്നു.ലാലിനെ വെറുതെ വിവാദങ്ങളിലേക്ക് വലിച്ചിഴക്കരുതെന്നും മമ്മൂട്ടി പറഞ്ഞു.
ഫെഫ്ക, അമ്മ സംഘടനകള്‍ ലാലിന് പിന്തുണ അറിയിക്കും. സംവിധായകന്‍ ടി.കെ രാജീവ്കുമാര്‍ മോഹന്‍ലാലിനെ പിന്തുണയ്ക്കണമെന്നാവശ്യപ്പെട്ട് ഫെഫ്കയെ സമീപിച്ചു. വിവാദത്തില്‍ തനിക്ക് പിന്തുണ നല്‍കണമെന്ന് ഫെഫ്ക അംഗം കൂടിയായ രാജീവ് കുമാര്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ഇതിനിടെ മോഹന്‍ലാലിനെ പിന്തുണച്ച് സംവിധായകനും നടനുമായ ജോയ് മാത്യു രംഗത്തെത്തി. ലാലിസത്തിന്റെ പരാജയം മോഹന്‍ലാലിന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസ്സിന്റെ പ്രതിഫലനമാണെന്ന് ജോയ് മാത്യു ഫേസ്ബുക്കില്‍ കുറിച്ചു.
പോസ്റ്റ് വായിക്കുക-
Why Lalism?
ഒരു കലാകാരനും അത് സിനിമയോ ,നാടകമോ ,സംഗീതമോ ,നൃത്തമോ,സാഹിത്യമോ എന്തുമായിക്കൊള്ളട്ടെ , അത് ഒരു മോശം കലാപ്രകടനം ആകണം എന്ന് കരുതി അതിനു തുനിയുന്നവരല്ല .തന്റെ പ്രതിഭയെ കളങ്കപ്പെടുത്താന്‍ ഒരു കലാകാരനും മുതിരില്ല.
ലാലിസം ഒരു പരാജയമായിരിക്കാം എന്നാല്‍ അത് മോഹന്‍ലാല്‍ എന്ന നടന്റെ പരാജയമായി എണ്ണുന്നത് മലയാളിയുടെ വികൃത മനസ്സിന്റെ പ്രതിഫലനമാണ്.ഒരു പാട് നന്മകള്‍ നമുക്ക് നല്കിയ ഒരു സുഹൃത്ത് ചെറിയൊരു തെറ്റ് നമ്മോട് ചെയ്താല്‍ നമ്മള്‍ അയാള്‍ നമ്മളോട് ചെയ്ത എല്ലാ നന്മകളും മറക്കുകയും അവസാനം ചെയ്ത തെറ്റ് മനസ്സില്‍ കൊണ്ടുനടക്കുകയും ചെയ്യും .അതാണു മലയാളി !
(സ്വന്തം സഹോദരന്റെ പരാജയം ആഘോഷിക്കുന്നവനാണല്ലൊ മലയാളി !)
മോഹന്‍ലാല്‍ എന്ന നടനെ മലയാളിക്കു മറക്കാനാവുമോ ? ഒന്നല്ല പത്തു തെറ്റുകള്‍ ചെയ്തുകൂട്ടിയാലും ചിലരോട് നമുക്ക് പൊറുക്കാന്‍ കഴിയുമെങ്കില്‍ അതിലൊരാള്‍ മോഹന്‍ലാല്‍ എന്ന നടനായിരിക്കും .
പശ്ചാത്താപം പ്രായശ്ചിത്തം എന്നതിന്റെ ഏറ്റവും നല്ല ഉദാഹരണമാണ് വാങ്ങിയ പ്രതിഫലം തിരിച്ചുകൊടുക്കാന്‍ കാണിച്ച ഈ നടന്റെ മനസ്സ് .നമ്മുടെ ജനപ്രധിനിധികള്‍ , കള്ളന്മാരായ റോഡ് കരാറു പണിയെടുത്ത്തവര്‍ ,വ്യാജ സര്‍ട്ടിഫിക്കറ്റില്‍ വൈസ് ചാന്‍സലര്‍ വരെ എത്തുന്നവര്‍ , തെറ്റായി ചികിത്സിച്ച് മനുഷ്യരെ കൊല്ലുന്ന ആശുപത്രികള്‍ ……….അങ്ങിനെ അര്‍ഹതയില്ലാതെ പണം പറ്റുന്ന എല്ലാവര്‍ക്കും മോഹന്‍ലാല്‍ കാണിച്ച മനസ്സാണ് ലാലിസം എന്ന പരിപാടിയിലൂടെ നമുക്ക് ഈ നടന്‍ കാണിച്ചുതന്ന മാതൃക.
ഇതിനിടെ സര്‍ക്കാരുമായി ഇനി ഒത്തുതീര്‍പ്പിനില്ലെന്ന നിലപാടില്‍ മോഹന്‍ലാല്‍ ഉറച്ച് നില്‍ക്കുകയാണ്. ആരു പറഞ്ഞാലും പണം തിരിച്ചു നല്‍കുമെന്ന നിലപാടില്‍ മാറ്റമില്ല. സര്‍ക്കാരുമായി ഇക്കാര്യത്തില്‍ ഇനി ചര്‍ച്ചയില്ല.
മന്ത്രിസഭ എന്തു തീരുമാനിച്ചാലും പണം തിരികെ നല്‍കുമെ
ന്നും മോഹന്‍ലാലിനോട് അടുത്ത വ്യത്തങ്ങള്‍ അറിയിച്ചു.
Discussion about this post