തൃശൂർ: ബിജെപി അധികാരത്തിലെത്തിയാല്‍ ശബരിമലയില്‍ നിയമനിര്‍മാണം കൊണ്ടുവരുമെന്ന് സുരേഷ് ഗോപി. വൃത്തികെട്ട രാഷ്ട്രീയക്കാരെ ക്ഷേത്രങ്ങളിൽ നിന്നും പുറത്താക്കുമെന്നും അദ്ദേഹം പറഞ്ഞു.
നിയമസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ തൃശൂർ സ്ഥാനാർത്ഥിയായി സുരേഷ് ഗോപി നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചതിനു ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തൃശൂരില്‍ വിജയ സാധ്യതയേക്കാള്‍ മത്സര സാധ്യതയാണുള്ളതെന്ന് കഴിഞ്ഞ ദിവസം അദ്ദേഹം പറഞ്ഞിരുന്നു.
ന്യൂമോണിയ ബാധയെ തുടർന്ന് ആശുപത്രിയിൽ പ്രവേശിക്കപ്പെട്ടിരുന്ന സുരേഷ് ഗോപി രോഗം ഭേദമായതിനെ തുടർന്ന് കഴിഞ്ഞ ദിവസം ആശുപത്രി വിട്ടിരുന്നു. പത്ത് ദിവസത്തെ വിശ്രമമാണ് ഡോക്ടർമാർ അദ്ദേഹത്തിന് നിർദ്ദേശിച്ചിരുന്നത്. അദ്ദേഹത്തിന്റെ കൊവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആയിരുന്നു.
Discussion about this post