ഡൽഹി: സാങ്കേതിക തകരാർ നിമിത്തം 35 കിലോമീറ്റർ പിന്നോട്ടോടി ജനശതാബ്ദി എക്സ്പ്രസ്. ഡൽഹിയിൽ നിന്ന് ഉത്തരാഖണ്ഡിലേക്കുള്ള യാത്രക്കിടെയായിരുന്നു സംഭവം. ട്രെയിൻ അമിത വേഗത്തിലാണ് പിന്നോട്ടോടിയത്.
ഖാട്ടിമയില്‍ നിന്ന് തനക്പൂരിലേക്ക് ഓടിക്കൊണ്ടിരിക്കവേ, പാളത്തിന് കുറുകെ കന്നുകാലികളുടെ കൂട്ടം ചാടിയതിന് പിന്നാലെയാണ് അപകടമുണ്ടായത്. പൂര്‍ണഗിരി ജനശതാബ്ദി എക്‌സ്പ്രസിലെ യാത്രക്കാരാണ് മരണത്തെ മുഖാമുഖം കണ്ടത്. മൃഗങ്ങളെ ഇടിക്കാതിരിക്കാന്‍ വേണ്ടി ലോക്കോ പൈലറ്റ് ബ്രേക്ക് ചവിട്ടിയതോടെയാണ് ട്രെയിനിന് സാങ്കേതിക തകരാറ് സംഭവിച്ചത് എന്നാണ് നിഗമനം.
#WATCH | Purnagiri Jansatabdi train runs backwards due to cattle run over b/w Khatima-Tanakpur section in Uttarakhand. Incident happened earlier today.
There was no derailment & passengers were transported to Tanakpur safely. Loco Pilot & Guard suspended: North Eastern Railway pic.twitter.com/808nBxgxsa
— ANI (@ANI) March 17, 2021
നില്‍ക്കേണ്ടതിന് പകരം ട്രെയിൻ അമിത വേഗതയില്‍ പിറകോട്ട് ഓടുകയായിരുന്നു. ട്രെയിന്‍ പാളം തെറ്റാത്തതിനാല്‍ വന്‍ അപകടം ഒഴിവായി. മാത്രമല്ല ഈ സമയം അതേ ട്രാക്കിലൂടെ മറ്റു ട്രെയിനുകള്‍ വരാതിരുന്നതും രക്ഷയായി. സംഭവത്തില്‍ യാത്രക്കാര്‍ക്ക് ആര്‍ക്കും പരിക്കേറ്റിട്ടില്ലെന്ന് വടക്ക് കിഴക്കൻ റെയിൽവേ അറിയിച്ചു.
Discussion about this post