കൊൽക്കത്ത: ബംഗാളിൽ തൃണമൂൽ കോൺഗ്രസ് വിട്ട് ബിജെപിയിലേക്കുള്ള നേതാക്കളുടെ ഒഴുക്ക് തുടരുന്നു. നന്ദിഗ്രാമിലെ ബിജെപി സ്ഥാനാർത്ഥി സുവേന്ദു അധികാരിയുടെ സഹോദരനും തൃണമൂൽ എം പിയുമായി ദിവ്യേന്ദു അധികാരി ഇന്ന് ഡൽഹിയിൽ ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. അദ്ദേഹവും ബിജെപിയിൽ ചേരുമെന്നാണ് സൂചന.
കഴിഞ്ഞ നാലഞ്ച് മാസമായി തൃണമൂൽ കോൺഗ്രസ് ഒരു പരിപാടിക്കും തന്നെ വിളിക്കുന്നില്ലെന്ന് ദിവ്യേന്ദു പറഞ്ഞു. എന്നാൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പങ്കെടുത്ത ബിജെപി റാലിയിലേക്ക് തനിക്ക് ക്ഷണമുണ്ടായിരുന്നു എന്നും അദ്ദേഹം പറഞ്ഞു.
നന്ദിഗ്രാമിൽ മത്സരിക്കാനുള്ള മമത ബാനർജിയുടെ തീരുമാനത്തെയും ദിവ്യേന്ദു വിമർശിച്ചു. അത് തികച്ചും മമതയുടെ വൈകാരികമായ തീരുമാനമായിരുന്നു. രാഷ്ട്രീയത്തിൽ വികാരത്തിനല്ല വിവേകത്തിനാണ് പ്രാധാന്യം നൽകേണ്ടതെന്നും ദിവ്യേന്ദു പറഞ്ഞു. നന്ദിഗ്രാമിൽ തൃണമൂൽ പ്രവർത്തകർ അക്രമം അഴിച്ചു വിടുന്നതിനെയും ദിവ്യേന്ദു അധികാരി കുറ്റപ്പെടുത്തി. വിഷയത്തിൽ തെരഞ്ഞെടുപ്പ് കമ്മീഷൻ നടനപടി സ്വീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post