തിരുവനന്തപുരം: ഉത്തർ പ്രദേശിലെ ഝാൻസിയിൽ കന്യാസ്ത്രീകളെ ആക്രമിച്ച സംഭവത്തിൽ കുറ്റവാളികൾക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് ബിജെപി കേരള ഘടകം. സംഭവത്തിൽ അടിയന്തര അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് ബിജെപി കേരള ഘടകം ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന് കത്തയച്ചു. ബിജെപി സംസ്ഥാന ജനറല്‍സെക്രട്ടറി ജോര്‍ജ്ജ് കുര്യനാണ് കത്തയച്ചത്.
മാർച്ച് 19ന് ഡല്‍ഹിയില്‍ നിന്നും ഒഡീഷയിലേക്ക് പോകുകയായിരുന്ന സേക്രഡ് ഹാർട്ട് കോണ്‍ഗ്രിഗേഷന്‍ ഡല്‍ഹി പ്രോവിന്‍സിലെ രണ്ടു കന്യാസ്ത്രീകള്‍ക്കും രണ്ട് വിദ്യാര്‍ത്ഥിനികള്‍ക്കും നേരെയാണ് ഒരു സംഘം ആക്രമണം നടത്തിയത്. സംഭവത്തിൽ കുറ്റക്കാർക്കെതിരെ കർശന നടപടിയുണ്ടാകണമെന്നാണ് കേരള ബിജെപിയുടെ ആവശ്യം.
കന്യാസ്ത്രീകൾ മതാചാരങ്ങൾ പാലിക്കുന്ന വ്യക്തികളാണെങ്കിലും അവർ നിയമവിരുദ്ധമായി ഒന്നും ചെയ്യുന്നില്ലെന്ന് ജോർജ്ജ് കുര്യൻ കത്തിൽ ചൂണ്ടിക്കാട്ടുന്നു. സംഭവത്തിൽ പൊലീസിന്റെ നിലപാട് ദൗർഭാഗ്യകരമായി പോയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
Discussion about this post