മുംബൈ: ഇന്ത്യ-പാകിസ്ഥാന് ടി20 പരമ്പര ഈ വര്‍ഷാവസാനം നടന്നേക്കുമെന്നും, ആറ് ദിവസം മാത്രം നീളുന്ന പരമ്പരയിൽ മൂന്ന് ടി20 മത്സരങ്ങളാകും ഉണ്ടാകുകയെന്നും പാക് ദിന പത്രമായ ജംഗ് റിപോര്‍ട് ചെയ്തു. എന്നാല്‍ ഇതിന് ബിസിസിഐയുടെയോ പാക് ക്രിക്കറ്റ് ബോര്‍ഡിന്റെയോ ഔദ്യോഗിക സ്ഥിരീകരണമില്ല.
നിലവിലെ ക്രിക്കറ്റ് കലണ്ടര്‍ അനുസരിച്ച് ഇരു ടീമുകളും തമ്മിലുള്ള ഒരു പൂര്‍ണ പരമ്പര സാധ്യമല്ലെങ്കിലും ആറ് ദിവസം കൊണ്ട് പൂര്‍ത്തിയാക്കാവുന്ന ടി20 പരമ്പരക്ക് വേണ്ട ഒരുക്കങ്ങള്‍ ആരംഭിക്കാന്‍ പാക്കിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന് നിര്‍ദേശം ലഭിച്ചുവെന്നാണ് റിപ്പോർട്ടിൽ പറയുന്നത്.
Discussion about this post