ഡല്‍ഹി: പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി സുവേന്ദു അധികാരി. നന്ദിഗ്രാമില്‍ മമതയെ വീഴ്ത്തും. വീല്‍ചെയറിലുള്ള മമതയുടെ പ്രചാരണം വലിയ നാടകമാണെന്നും സുവേന്ദു അധികാരി പറഞ്ഞു.
താന്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയല്ല. പാര്‍ട്ടി ആവശ്യപ്പെട്ടത് അനുസരിച്ചാണ് നന്ദിഗ്രാമില്‍ പോരാടുന്നതെന്നും സുവേന്ദു അധികാരി പറഞ്ഞു. കഴിഞ്ഞ തവണ നന്ദിഗ്രാം ഉള്‍പ്പെട്ട പാര്‍ലമെന്റ് മണ്ഡലത്തില്‍ വിജയിച്ചതാണ്. അതുകൊണ്ട് ജനങ്ങള്‍ എന്നെ സ്വീകരിക്കും എന്നുറപ്പുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
മമത വീല്‍ ചെയറില്‍ നടത്തുന്ന പ്രചാരണം നാടകമാണ്. ജനം ഈ നാടകം തിരിച്ചറിയും ജനങ്ങള്‍ക്ക് വേണ്ടത് വികസനമാണ്. കഴിഞ്ഞ പത്ത് കൊല്ലം അവര്‍ ഇവിടെ തൊഴില്‍ നല്‍കിയില്ല, വികസനം കൊണ്ടുവന്നില്ല. രണ്ടാം തീയതി ജനത്തിന്റെ മറുപടി വ്യക്തമാകുമെന്ന് ഉറപ്പാണെന്ന് സുവേന്ദു അധികാരി കൂട്ടിച്ചേര്‍ത്തു.
Discussion about this post