തിരുവനന്തപുരം: കേന്ദ്ര ഏജൻസികൾക്കെതിരെ ജുഡീഷ്യൽ അന്വേഷണം പ്രഖ്യാപിച്ച മുഖ്യമന്ത്രി പിണറായി വിജയനെതിരെ രൂക്ഷ വിമർശനവുമായി ബിജെപി. കേസുകൾ മുഖ്യമന്ത്രിക്ക് നേരെ വരുന്നത് കൊണ്ടാണ് അദ്ദേഹം അന്വേഷണങ്ങൾക്ക് തടയിടാൻ ശ്രമിക്കുന്നതെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രൻ വ്യക്തമാക്കി.
മുഖ്യമന്ത്രി അന്വേഷണം അട്ടിമറിക്കാൻ ശ്രമിക്കുകയാണ്. മുഖ്യമന്ത്രി ഭരണഘടനക്ക് അതീതനല്ല. അദ്ദേഹം ഈദി അമീനാകാൻ ശ്രമിക്കുകയാണെന്നും കെ സുരേന്ദ്രൻ പറഞ്ഞു.
കേന്ദ്ര ഏജന്‍സികള്‍ക്കെതിരായ ജുഡീഷല്‍ അന്വേഷണം നൂറ്റാണ്ടിലെ ഏറ്റവും വലിയ തമാശയെന്ന് കേന്ദ്രമന്ത്രി വി.മുരളീധരന് പ്രതികരിച്ചു. . ഒരു ജഡ്ജിക്ക് ശമ്പളം നല്കാമെന്നല്ലാതെ ജുഡീഷല്‍ അന്വേഷണംകൊണ്ട് മറ്റു കാര്യമൊന്നുമില്ല. ഒരു ചുക്കിനെയും പേടിയില്ലെങ്കില്‍ എന്തിനാണ് കേന്ദ്ര ഏജന്‍സികള്‍ക്കെതിരെ ജുഡീഷല്‍ അന്വേഷണം പ്രഖ്യാപിച്ചതെന്നും കേന്ദ്രമന്ത്രി ചോദിച്ചു.
ശുദ്ധതെമ്മാടിത്തരം എന്ന തോമസ് ഐസക്കിന്റെ പദ പ്രയോഗങ്ങളില്‍ അദ്ഭുതമില്ല. കിഫ്ബിയിലെ പരിശോധനയില്‍ ഉദ്യോഗസ്ഥര്‍ക്കില്ലാത്ത പരാതി മന്ത്രി തോമസ് ഐസക്കിന് ഉണ്ടെങ്കില്‍ എന്തോ മറിച്ചുവയ്ക്കാനുണ്ട്. തെറ്റ് ചെയ്തില്ലെങ്കില്‍ ഐസക്കിന് എന്തിനാണ് പരിഭ്രാന്തിയെന്നും വി മുരളീധരൻ ചോദിച്ചു. കേന്ദ്ര സര്‍ക്കാര്‍ ഏജന്‍സികളെ ഓലപ്പാമ്പ് കാണിച്ചു പേടിപ്പിക്കരുതെന്നും കേന്ദ്ര മന്ത്രി പറഞ്ഞു.
Discussion about this post