പശ്ചിമ ബംഗാളിൽ വോട്ടെടുപ്പിനിടെയുള്ള അക്രമത്തിന് പിന്നിൽ തൃണമൂൽ കോൺഗ്രസെന്ന് ബിജെപി നേതാവ് സുവേന്ദു അധികാരി. മൂന്നു പോളിങ് ബൂത്തുകളിൽ തൃണമൂൽ കോൺഗ്രസ് ബ്ലോക്ക് പ്രസിഡന്റ് റാം കോവിന്ദ് ദാസിന്റെയും ഭാര്യയുടെയും നേതൃത്വത്തിൽ തട്ടിപ്പു നടക്കുകയായിരുന്നു. താൻ ഇവിടെ എത്തിയതിനാൽ അവരുടെ കൃത്രിമത്വം തടസ്സപ്പെട്ടു. ഇതിൽ പ്രതിഷേധിച്ചാണ് വാഹനം തല്ലിത്തകർത്തതെന്ന് സുവേന്ദു അധികാരി ആരോപിച്ചു.
സുവേന്ദു അധികാരിയുടെ വാഹനത്തിനു നേരെ കൊണ്ടയിൽ വച്ചാണ് ആക്രമണമുണ്ടായത്. കാറിന്റെ ചില്ലുകൾ തകർത്തു. ഡ്രൈവറെ തല്ലിച്ചതച്ചു.
Discussion about this post