മുംബൈ: കോവിഡ് പ്രതിരോധത്തിന് കരുത്തുപകര്‍ന്ന് രണ്ടാമത്തെ കോവിഡ് വാക്സിന്റെ ഉത്പാദനത്തിലാണ് പൂനയിലെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട്. അടുത്ത സെപ്തംബര്‍ മാസത്തോടെ രണ്ടാമത്തെ വാക്‌സിന്‍ പുറത്തിറക്കാൻ സാധിക്കുമെന്നാണ് പ്രതീക്ഷയെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് മേധാവി അദാര്‍ പൂനാവാല അറിയിച്ചു.
കോവോവാക്സ് എന്ന് പേരിട്ടിരിക്കുന്ന വാക്സിന്‍ നിലവില്‍ പരീക്ഷണ ഘട്ടത്തിലാണെന്നും, അമേരിക്കൻ വാക്സിന്‍ കമ്പനിയായ നോവാവാക്സുമായി സഹകരിച്ചാണ് നിര്‍മ്മാണം നടത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ആഗോളതലത്തില്‍ വകഭേദം വന്ന പുതിയ കോവിഡ് വൈറസിനെതിരെ പുതിയ വാക്സിന്‍ ഫലപ്രദമാണെന്ന് തെളിഞ്ഞിട്ടുണ്ടെന്നും, പരീക്ഷണ ഘട്ടത്തില്‍ തന്നെ ദക്ഷിണാഫ്രിക്കയിലും ബ്രിട്ടനിലും കണ്ടെത്തിയ വൈറസുകളോട് 89 ശതമാനം ഫലപ്രാപ്തിയാണ് കോവോവാക്സ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Discussion about this post