ധാക്ക: ബംഗ്ലാദേശിലെ കാളിക്ഷേത്രത്തില്‍ ദര്‍ശനം നടത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. നൂറ്റാണ്ടുകള്‍ പഴക്കമുള്ള യശോരേശ്വരി ക്ഷേത്രത്തിലാണ് അദ്ദേഹം ദര്‍ശനം നടത്തിയത്. ഇന്ത്യയുമായി അതിര്‍ത്തി പങ്കിടുന്ന സത്ഖിര ജില്ലയിലെ ഈശ്വരിപൂര്‍ ഗ്രാമത്തിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്.
ഇന്ത്യയില്‍ നിന്നും ബംഗ്ലാദേശില്‍ നിന്നും നിരവധി ഭക്തരാണ് ഈ ക്ഷേത്രത്തില്‍ പ്രാര്‍ത്ഥന നടത്താനെത്തുന്നത്. ക്ഷേത്ര ദര്‍ശനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ നരേന്ദ്ര മോദി തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിട്ടുണ്ട്.
ക്ഷേത്രത്തിലെത്തി പ്രാര്‍ത്ഥന നടത്തുന്നതിന്റേയും വിഗ്രഹത്തില്‍ കിരീടം ചാര്‍ത്തുന്നതിന്റേയും ദൃശ്യങ്ങളാണ് അദ്ദേഹം പങ്കുവെച്ചിരിക്കുന്നത്.
ഇന്ന് കാളി മായുടെ മുന്‍പാകെ പ്രാര്‍ത്ഥിക്കാന്‍ അവസരം ലഭിച്ചു. മനുഷ്യവംശത്തെ കോവിഡ് വൈറസ് എന്ന മഹാമാരിയില്‍ നിന്നും മോചിപ്പിക്കണേയെന്ന് പ്രാര്‍ത്ഥിച്ചുവെന്ന് ക്ഷേത്ര ദര്‍ശത്തിന് ശേഷം അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.
Discussion about this post