ഡൽഹി : 2020 ലെ പ്രതിസന്ധിക്ക് ശേഷം ആഭ്യന്തര മാധ്യമങ്ങളും വിനോദ വ്യവസായവും 2021 ൽ വീണ്ടും വളർച്ചാ പാതയിലേക്ക് തിരിച്ചെത്തുമെന്ന് ഫെഡറേഷൻ ഓഫ് ഇന്ത്യൻ ചേമ്പേഴ്സ് ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിയുമായി (FICCI) ചേർന്ന് പുറത്തിറക്കിയ വാർഷിക പഠനത്തിൽ കൺസൾട്ടൻസി സ്ഥാപനമായ ഏണസ്‌റ് & യംഗ് ഗ്ലോബൽ ലിമിറ്റഡ് (ഇ.വൈ) നിരീക്ഷിച്ചു.
കൊവിഡ് -19 പകർച്ചവ്യാധി മൂലമുണ്ടായ തടസ്സങ്ങൾ കാരണം വിപണി 24 ശതമാനമായി ഇടിഞ്ഞിരുന്നു. 2020 ൽ ഉണ്ടായ നഷ്ടത്തെ മറികടന്ന് മാധ്യമ വ്യവസായം ഈ വർഷം 25 ശതമാനം വളർച്ച നേട്ടത്തോടെ 1.73 ട്രില്യൺ രൂപയിലെത്തുമെന്നും, 2023 ഓടെ വിപണി 2.2 ട്രില്യൺ രൂപയെ മറികടക്കുമെന്നും ഇ.വൈ. പറയുന്നു. ഇത് വാർഷിക വളർച്ചാ നിരക്കിൽ 17 ശതമാനം വളർച്ച കൈവരിക്കും.
വിപണി വലുപ്പത്തിന്റെ അടിസ്ഥാനത്തിൽ ടിവി മാധ്യമ വ്യവസായം ഏറ്റവും വലിയ വിഭാഗമായി തുടരുമെന്നും , ഡിജിറ്റൽ മാധ്യമങ്ങൾ അച്ചടിയെ മറികടന്ന് കുതിപ്പ് തുടരുമെന്നും, ഓൺലൈൻ ഗെയിമിംഗ് ചലച്ചിത്ര വിനോദ വിഭാഗത്തെ മറികടന്ന് മുന്നേറുകയും ചെയ്യുമെന്നും പഠനം വ്യക്തമാക്കുന്നു.
Discussion about this post