കാസര്‍കോട്: ദുബായില്‍ നിന്നും നാല് മക്കള്‍ക്കൊപ്പം നാട്ടിലെത്തിയ ദമ്പതികൾ 39.48 ലക്ഷം രൂപയുടെ സ്വര്‍ണവുമായി മംഗളൂരു വിമാനത്താവളത്തില്‍ പിടിയിലായി. കാസര്‍കോട് സ്വദേശികളായ മൊയ്തീന്‍ കുഞ്ഞ് (44), ഭാര്യ ഫൗസിയ മിസ്രിയ (33) എന്നിവരാണ് കസ്റ്റംസിന്റെ പിടിയിലായത് . ഫൗസിയയില്‍ നിന്നാണ് സ്വര്‍ണം കണ്ടെത്തിയത് . ഇവരില്‍ നിന്ന് 39.48 ലക്ഷം രൂപ വിലമതിക്കുന്ന 851 ഗ്രാം സ്വർണ്ണമാണ് പിടിച്ചെടുത്തിരുന്ന്.
ശനിയാഴ്ച ദുബായില്‍ നിന്നും വന്ന എയര്‍ഇന്ത്യ വിമാനത്തിലെ യാത്രക്കാരായിരുന്നു ഇവര്‍. പ്രത്യേകം രൂപ കല്പന ചെയ്ത അടിവസ്ത്രത്തില്‍ ഒളിപ്പിച്ച നിലയിലായിരുന്നു ഫൗസിയയുടെ പക്കല്‍ സ്വര്‍ണം ഉണ്ടായിരുന്നത്. കൂടുതല്‍ അന്വേഷണങ്ങൾ നടക്കുകയാണ് .
ഡെപ്യൂടി കമ്മീഷണർ അവിനാശ് കിരണ്‍, മനോകത്യായാനി, ശ്രീകാന്ത്, നാഗേഷ് എന്നിവരടങ്ങിയ സംഘമാണ് സ്വര്‍ണം പിടികൂടിയത്.
Discussion about this post