ഇടുക്കി: വയനാട് എം പി രാഹുൽ ഗാന്ധിയെ പരിഹസിച്ച് മുൻ എം പി ജോയ്സ് ജോർജ്ജ്. കോളേജ് വിദ്യാർത്ഥിനികളുമായി രാഹുൽ ഗാന്ധി സംവദിക്കുന്നതിനെ കുറിച്ചായിരുന്നു ജോയ്സ് ജോർജ്ജിന്റെ പ്രതികരണം. ഇടുക്കി ഇരട്ടയാറിലെ പൊതുയോഗത്തിലായിരുന്നു ജോയ്സ് ജോർജ്ജിന്റെ പരിഹാസം.
‘രാഹുൽ പെൺപിള്ളേർ മാത്രമുള്ള കോളേജിലേ പോകാറുള്ളൂ. അവിടെ ചെന്നാൽ പിള്ളേരെ വളഞ്ഞ് നിൽക്കാനും നിവർന്ന് നിൽക്കാനുമൊക്കെ പഠിപ്പിക്കും. എന്റെ പൊന്നു പിള്ളാരെ, രാഹുൽ ഗാന്ധി വരുമ്പോ വളയാനും കുനിയാനുമൊന്നും പോയേക്കരുത്. അങ്ങേര് പെണ്ണൊന്നും കെട്ടിയിട്ടില്ല. അയാൾ കുഴപ്പക്കാരനാണ്…‘ ഇതായിരുന്നു ജോയ്സ് ജോർജ്ജിന്റെ വിവാദ പരാമർശം.
ജോയ്സ് ജോർജ്ജിന്റെ പരാമർശം സ്ത്രീവിരുദ്ധമാണെന്ന് ആരോപിച്ച് നിരവധി പേർ രംഗത്ത് വന്നു. വിവാദ പരാമര്‍ശം നടത്തിയ ജോയ്സിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകുമെന്ന് കോൺഗ്രസ് നേതാവ് ഡീൻ കുര്യാക്കോസ് പറഞ്ഞു. ജോയ്സ് മ്ലേച്ഛനാണെന്ന് തെളിയിച്ചു. അവനവന്റെ ഉള്ളിലുള്ള അശ്ലീലമാണ് പുറത്ത് വരുന്നതെന്നും ഡീൻ പ്രതികരിച്ചു.
Discussion about this post