Wednesday, October 14, 2026
  • About Us
  • Contact Us
No Result
View All Result
ബ്രേവ് ഇന്ത്യ ന്യൂസ്
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
  • News
    • Kerala
    • India
    • International
      • Gulf
      • USA
      • UK
      • Africa
    • Editorial
  • Defence
  • Entertainment
  • Sports
  • Article
  • Tech
  • Culture
  • Business
  • Video
  • ​
    • Health
    • Science
    • Lifestyle
    • Literature
    • Travel
    • Auto
    • Offbeat
Brave India News
No Result
View All Result
Home
News
India

‘എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ല‘; ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി അമിത് ഷാ, നെഞ്ചിടിപ്പോടെ കോൺഗ്രസും ശിവസേനയും

by Brave India Desk
Mar 30, 2021, 04:06 pm IST
in India
Share on Facebook
Tweet
WhatsApp
Telegram

ഡൽഹി: മഹാരാഷ്ട്രയിൽ പ്രതിസന്ധിയിലായിരിക്കുന്ന മഹാവികാസ് അഘാഡി സർക്കാരിന്റെ നെഞ്ചിടിപ്പേറ്റി എൻസിപി അധ്യക്ഷൻ ശരദ് പവാറുമായി കൂടിക്കാഴ്ച നടത്തി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ശരദ് പവാറുമായി നടത്തിയ കൂടിക്കാഴ്ച മഹാരാഷ്ട്ര രാഷ്ട്രീയത്തിൽ പുത്തൻ സമവാക്യങ്ങൾ രചിക്കുമോയെന്ന ആകാംക്ഷയിലാണ് രാഷ്ട്രീയ നിരീക്ഷകർ.

പ്രമുഖ ഗുജറാത്ത് വ്യവസായിയുടെ ഫാം ഹൗസിലായിരുന്നു ശരദ് പവാറും അമിത് ഷായും തമ്മിൽ കൂടിക്കാഴ്ച നടന്നത് എന്നാണ് വിവരം. പ്രമുഖ എൻസിപി നേതാവ് പ്രഫുൽ പട്ടേലും ചർച്ചയിൽ പങ്കെടുത്തിരുന്നതായാണ് വിവരം.

Stories you may like

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഈ പവർ ബാങ്കുകൾ ഇനിമുതൽ വിമാനങ്ങളിൽ കൊണ്ടുപോകരുത് ; നിരോധനവുമായി ഡിജിസിഎ

ചർച്ചയെ കുറിച്ച് ചോദിച്ചപ്പോൾ എല്ലാ കാര്യങ്ങളും എല്ലാവരോടും പറയാനാകില്ലെന്നായിരുന്നു അമിത് ഷായുടെ പ്രതികരണം. ഈ മറുപടി ശിവസേനയുടെയും കോൺഗ്രസിന്റെയും നെഞ്ചിടിപ്പേറ്റുന്നതാണ്.

അതേസമയം മഹാരാഷ്ട്ര ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖിനെ വിമർശിച്ച് ശിവസേന മുഖപത്രമായ സാമ്നയിൽ വന്ന വാർത്ത സഖ്യസർക്കാരിലെ പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നതായാണ് വിവരം. ‘അപ്രതീക്ഷിതമായി പൊട്ടിമുളച്ച’ ആഭ്യന്തര മന്ത്രിയാണ് അനിൽ ദേശ്മുഖ് എന്നായിരുന്നു സാമ്നയുടെ ആരോപണം.

ശരദ് പവാറും അമിത് ഷായും തമ്മിലുള്ള കൂടിക്കാഴ്ചയെ കുറിച്ച് പ്രത്യക്ഷത്തിൽ വിമർശനാത്മകമായ നിലപാട് ശിവസേന സ്വീകരിച്ചിട്ടില്ല. രണ്ടു മുതിർന്ന നേതാക്കൾ കൂടിക്കാഴ്ച നടത്തുന്നതിൽ എന്താണ് തെറ്റ് എന്നായിരുന്നു ശിവസേനയുടെ ചോദ്യം.

റിലയൻസ് മേധാവി മുകേഷ് അംബാനിയുടെ മുംബൈയിലെ വസതിക്ക് സമീപത്ത് നിന്നും സ്‌ഫോടക വസ്തുക്കൾ നിറച്ച വാഹനം കണ്ടെത്തുകയും വാഹന ഉടമയുടെ മൃതദേഹം കടലിൽ കാണപ്പെടുകയും ചെയ്തതിനെ തുടർന്ന് കടുത്ത പ്രതിസന്ധിയിലാണ് നിലവിൽ മഹാരാഷ്ട്ര സർക്കാർ. വാഹന ഉടമ മൻസുക് ഹിരണിന്റെ മരണത്തിൽ പ്രതിക്കൂട്ടിലായ വിവാദ പൊലീസ് ഉദ്യോഗസ്ഥൻ സച്ചിൻ വാസെയെ കൈക്കൂലി പിരിക്കാൻ ആഭ്യന്തര മന്ത്രി അനിൽ ദേശ്മുഖ് നിയോഗിച്ചിരുന്നതായുള്ള മുൻ മുംബൈ പൊലീസ് കമ്മീഷണർ പരംബീർ സിംഗിന്റെ വെളിപ്പെടുത്തൽ മഹാരാഷ്ട്ര സർക്കാരിൽ പൊട്ടിത്തെറി സൃഷ്ടിച്ചിരുന്നു. കേസ് എൻഐഎ ഏറ്റെടുത്തത് മഹാരാഷ്ട്ര സർക്കാരിന് വൻ തിരിച്ചടിയായിരുന്നു.

സംസ്ഥാന സർക്കാർ നിരന്തരം വിവാദത്തിലാകുന്നതിൽ ശരദ് പവാർ അസംതൃപ്തനാണ് എന്നാണ് സൂചന. ഈ അസംതൃപ്തി ബിജെപിയുമായുള്ള സഖ്യത്തിലേക്ക് നീങ്ങുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകർ ഉറ്റുനോക്കുന്നത്.

Tags: Amit Shahncpshiv senaSarad PawarBJPcongressmaharashtra government
Share96
Tweet
Send
Share

Latest stories from this section

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

നിരന്തരമായി സമാധാനാന്തരീക്ഷം തകർക്കാൻ ശ്രമം ; പതിനാല് സിജെപി പ്രവർത്തകർക്കെതിരെ കർശന നടപടിയുമായി ഡൽഹി പൊലീസ്

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

ഇൻഡി സഖ്യത്തിന് വൻ തിരിച്ചടി ; സമാജ്‌വാദി പാർട്ടിയിൽ നിന്നും 3 എംഎൽഎമാർ ബിജെപിയിൽ ചേർന്നു

മെലോണി പരാമർശം: രാഹുൽ ഗാന്ധിക്കെതിരെ കടുപ്പിച്ച് ഇറ്റലി; ‘അനാദരവ് അംഗീകരിക്കാനാകില്ല’, വൻ നയതന്ത്ര വിവാദം

കേന്ദ്രസർക്കാരിന്റെത് ഭീരുത്വപരമായ നടപടി ; ആദ്യമായി സിജെപിയെ പിന്തുണച്ച് രാഹുൽ ഗാന്ധി

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

എന്റെ പ്രസിഡന്റ്… ഛെ, എന്റെ ഭർത്താവ്!’; ട്രംപിന്റെ പുതിയ പ്രസ് സെക്രട്ടറിക്ക് ആദ്യ വാർത്താസമ്മേളനത്തിൽ അബദ്ധം; യോഗം അവസാനിപ്പിച്ച് മടക്കം

Latest News

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ഐപിഎൽ ട്രേഡിംഗിൽ വൻ നീക്കം; സൺറൈസേഴ്‌സിലേക്ക് നടരാജന്റെ രാജകീയ തിരിച്ചുവരവ്

ആർക്കും ക്യാപ് വെക്കാം എപ്പോഴും വെക്കാം, ഇതാണ് ടീമിലെ ഇപ്പോഴത്തെ അവസ്ഥ; അതിനിടയിൽ കിട്ടിയ ബോണസ് ആണ് അവന്റെ ടീമിലേക്കുള്ള എൻട്രി: മുഹമ്മദ് കൈഫ്

260 റൺസ് ലക്ഷ്യമിട്ട് അനാവശ്യ റിസ്ക് വേണ്ട; മധ്യനിര ബാറ്റർമാർക്ക് മുന്നറിയിപ്പുമായി ചേതേശ്വർ പൂജാര

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

വെറും 2 വിദ്യാർത്ഥികളിൽ നിന്ന് തുടങ്ങിയ ട്യൂഷൻ സെൻ്റർ|ലക്ഷ്യ ഐ.പി.ഒ അനുമതി നേടിയത് എങ്ങനെ?

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

ഇൻസ്വിങ്ങോ ഔട്ട്‌സ്വിങ്ങോ?; സച്ചിന്റെ ഒരു സിഗ്നലിൽ കളി മാറ്റിയ രാഹുൽ ദ്രാവിഡ്

റെയിൽവേ സിസ്റ്റങ്ങൾക്ക് നേരെ മാൽവെയർ ആക്രമണം ; ജീവനക്കാർക്ക് ജാഗ്രതാ നിർദ്ദേശം

റെയിൽവേ ജീവനക്കാർക്ക് സന്തോഷവാർത്ത ; 2,009 കോടി രൂപയുടെ ബോണസ് അനുവദിച്ച് കേന്ദ്ര മന്ത്രിസഭ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ഇസ്രായേൽ വിമാനങ്ങളിൽ പാക് പൈലറ്റുമാർക്ക് വിലക്ക്; ഫ്ലൈ ദുബായ് ഭീകരാക്രമണ ശ്രമത്തിന് പിന്നാലെ നടപടിയുമായി എയർ ഫ്രാൻസ്; പാത പിന്തുടരാൻ പ്രമുഖ എയർലൈനുകൾ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

ധോണി ഐപിഎല്ലിലേക്ക് വീണ്ടുമെത്തുമോ?; മനസ്സ് തുറന്ന് സിഎസ്‌കെ സിഇഒ കാശി വിശ്വനാഥൻ

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

അപൂർവ്വ നെൽവിത്തുകളുടെ കാവൽക്കാരൻ പദ്മശ്രീ ചെറുവയൽ രാമൻ അന്തരിച്ചു!

  • Home
  • About Us
  • Contact Us
  • Privacy Policy
  • Terms of Services

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies

Welcome Back!

Login to your account below

Forgotten Password?

Retrieve your password

Please enter your username or email address to reset your password.

Log In

Add New Playlist

No Result
View All Result
  • Home
  • Kerala
  • India
  • International
  • Defence
  • Article
  • Entertainment
  • Sports
  • Technology
  • Business
  • Health
  • Culture
  • Video

© Brave India Communications Private Limited.
Tech-enabled by Ananthapuri Technologies