ഡൽഹി : ആധാറും പാന്‍ കാര്‍ഡും തമ്മില്‍ ബന്ധിപ്പിക്കേണ്ട സമയ പരിധി ഇന്ന് അവസാനിക്കുകയാണ്. ആധാറുമായി ബന്ധിപ്പിക്കാത്ത പാന്‍ കാര്‍ഡ് ഏപ്രില്‍ ഒന്നുമുതല്‍ ഉപയോഗിക്കാന്‍ സാധിക്കില്ലെന്ന് മാത്രമല്ല അങ്ങിനെ ഉപയോഗിച്ചാൽ 1000 രൂപ പിഴ ഒടുക്കേണ്ടതായും വരും.
പാന്‍ കാര്‍ഡും ആധാര്‍ കാര്‍ഡും ബന്ധിപ്പിക്കേണ്ട അവസാന തീയതി ആദ്യം 2017 ഓഗസ്റ്റ് 31 ആയിരുന്നു. കോവിഡിന്റെ പശ്ചാത്തലത്തിൽ ഈ തീയതി നീട്ടി നല്‍കുകയായിരുന്നു. ആധാര്‍- പാന്‍ ലിങ്ക് ചെയ്യാതെ ഐടി റിട്ടേണ്‍സ് ഫയല്‍ ചെയ്യാന്‍ സാധിക്കുമെങ്കിലും റിട്ടേണ്‍ പ്രൊസസ് ആവില്ലെന്നാണ് അറിയിപ്പ്.
ആദായ നികുതി വകുപ്പ് സെക്ഷന്‍ 139 എഎഎ വകുപ്പ് പ്രകാരം ആധാറുമായി ലിങ്ക് ചെയ്തില്ലെങ്കില്‍ സാങ്കേതികപരമായി പാന്‍ കാർഡ് അസാധുവാകും. പിന്നീടത് ലിങ്ക് ചെയ്യണമെങ്കില്‍ പിഴ നൽകുകയോ, പുതിയ കാര്‍ഡിന് അപേക്ഷ നല്‍കുകയോ വേണം.
നിലവില്‍ ബാങ്ക് അക്കൗണ്ട് ആരംഭിക്കുന്നത് അടക്കം നിരവധി സേവനങ്ങള്‍ക്കായി പാന്‍കാര്‍ഡിന്റെ ആവശ്യകതയുണ്ട്. കാര്‍ഡ് റദ്ദാവുകയാണെങ്കില്‍ വാഹനങ്ങളുടെ വാങ്ങല്‍, വില്‍പ്പന, ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ്, ഡിമാറ്റ് അക്കൗണ്ട് എന്നിവയടക്കം നിരവധി സാമ്പത്തിക ഇടപാടുകള്‍ക്ക് തടസ്സം നേരിടും.
Discussion about this post