ഡല്‍ഹി: കോവിഡ് വാക്‌സിനായ സ്പുഡ്‌നിക് വി യുടെ അടിയന്തിര ഉപയോഗത്തിന് അനുമതി നല്‍കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാര്‍ വിദഗ്ധ സമിതി യോഗം ഇന്ന് ചേരും. സ്പുഡ്‌നിക് വി വാക്‌സിന്‍ അടിയന്തിരമായി ഉപയോഗിക്കാന്‍ അനുമതി നല്‍കണമെന്ന വാക്‌സിന്‍ നിര്‍മാതാക്കാളായ ഡോ. റെഡ്ഡീസിന്റെ അപേക്ഷയിലാണ് നടപടി. അനുമതി ലഭ്യമായാല്‍ കോവാക്‌സിനും കോവിഷീല്‍ഡിനും ശേഷം ഇന്ത്യ ഉപയോഗിക്കുന്ന മൂന്നാമത് കോവിഡ് വാക്‌സിനാവും സ്പുഡ്‌നിക് .
മനുഷ്യരിൽ കാണുന്ന രണ്ട് സാധാരണ കോൾഡ് വൈറസുകൾക്കെതിരേ (അഡെനോ വൈറസ്) ഉപയോഗിക്കാവുന്ന വാക്സിനിൽ മാറ്റം വരുത്തിയാണ് സ്പുട്നിക് വി വികസിപ്പിച്ചത്. കോൾഡ് ഇൻഫെക്ഷന് കാരണമാവുന്ന ജീനിന് പകരം സാർസ് കോവി 2 വൈറസ് സ്പൈക് പ്രോട്ടീൻ (വൈറസിന്റെ ഉപരിതലത്തിലുള്ള സ്പൈക്ക് പ്രോട്ടീനാണ് മനുഷ്യ ശരീര കോശങ്ങൾക്കുള്ളിലേക്ക് തുളഞ്ഞു കയറാൻ സഹായിക്കുന്നത്) നിർമിക്കുന്ന കോഡ് ഉൾപ്പെടുത്തിയാണ് ഈ മാറ്റം വരുത്തിയത്.
ഒരു വ്യക്തിക്ക് കുത്തിവയ്പ് നൽകുമ്പോൾ ഈ കോഡ് കോശങ്ങളിലേക്ക് കൊണ്ടു പോകുന്നതിനുള്ള ഒരു വാഹക സംവിധാനമായി മനുഷ്യ അഡെനോവൈറസുകൾ പ്രവർത്തിക്കുന്നു, അതിനാൽ യഥാർത്ഥ വൈറസ് ബാധിക്കാൻ ശ്രമിക്കുന്ന സാഹചര്യത്തിൽ അത് സംരക്ഷിക്കുന്നതിനായി ശരീരത്തിന് ആന്റിബോഡികളുടെ രൂപത്തിൽ രോഗപ്രതിരോധ പ്രതികരണം വികസിപ്പിക്കാൻ കഴിയും.
ആദ്യത്തെ സോവിയറ്റ് ബഹിരാകാശ ഉപഗ്രഹമായ സ്ഫുട്നിക്കിന്റെ അതേ പേരിലുള്ള വാക്സിൻ മോസ്കോയിലെ ഗമാലിയ നാഷണൽ റിസർച്ച് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് എപ്പിഡെമിയോളജി ആൻഡ് മൈക്രോബയോളജിയാണ് വികസിപ്പിച്ചെടുത്തത്. ഡോ. റെഡ്ഡീസ് ലബോറട്ടറീസാണ് ഇന്ത്യയിൽ ഈ വാക്സിൻ പരീക്ഷണം നടത്തുന്നത്. 91.6 ശതമാനമാണ് നിലവില്‍ സ്പുഡ്‌നിക് വാക്‌സിന്റെ ഫലപ്രാപ്തിയായി കണക്കാക്കുന്നത്.
ഭാരത് ബയോടെക്കിന്റെ കോവാക്സിൻ, സെറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ നിർമിക്കുന്ന ഓക്സ്ഫോർഡ്-അസ്ട്രസെനക്കയുടെ കോവിഷീൽഡ് എന്നിവയുടെ ഉപയോഗത്തിനാണ് ഇന്ത്യയിൽ അംഗീകാരമുള്ളത്. ഓക്സ്ഫോഡ്-ആസ്ട്രാസെനെക വാക്സിന്റെ രണ്ടു ഡോസുകളും തമ്മിൽ രണ്ടാഴ്ചയിൽ കൂടുതൽ ഇടവേളയുണ്ടെങ്കിൽ ഫലപ്രാപ്തി 82 ശതമാനത്തിൽ കൂടുതലാകാമെന്ന് ഒരു പഠനത്തിൽ പറയുന്നു.
Discussion about this post