തിരുവനന്തപുരം: ശോഭ സുരേന്ദ്രന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ദേശീയ നേതാക്കള്‍ വരുന്നില്ല എന്ന ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ പ്രസ്താവനയ്ക്ക് മറുപടിയുമായി ബിജെപി. പ്രധാനമന്ത്രി നരേന്ദ്രമോദിയും യോഗി ആദിത്യനാഥും കഴക്കൂട്ടത്ത് പ്രചാരണത്തിനെത്തുന്നുന്നുവെന്ന് ശോഭ സുരേന്ദ്രൻ വ്യക്തമാക്കി. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് അവർ ഇക്കാര്യം അറിയിച്ചത്. പ്രധാനമന്ത്രിയുടെയും യോഗി ആദിത്യനാഥിന്റെയും പ്രചാരണ പരിപാടിയിൽ പങ്കെടുക്കാൻ കടകംപള്ളിയെയും ക്ഷണിച്ചു കൊണ്ട് ക്ഷണക്കത്തും ശോഭ സുരേന്ദ്രൻ ഫേസ്ബുക്കിൽ പങ്കു വെച്ചിട്ടുണ്ട്.
ഫേസ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം: ബഹുമാനപ്പെട്ട ദേവസ്വം സഹകരണ വകുപ്പ് മന്ത്രി ശ്രീ കടകംപള്ളി സുരേന്ദ്രനൊരു തുറന്ന ക്ഷണക്കത്ത്.
കഴക്കൂട്ടത്തേയ്ക്ക് ദേശീയ നേതാക്കള്‍ ആരും വരുന്നില്ല എന്നൊരു പരാതി അങ്ങുന്നയിച്ചിരുന്നല്ലോ? കഴക്കൂട്ടത്തെ ഒരു വോട്ടര്‍ എന്ന നിലയില്‍ അങ്ങ് പ്രകടിപ്പിച്ച ആശങ്ക ഞാന്‍ സഗൗരവം പരിഗണിച്ചു. കഴക്കൂട്ടത്തെ ഒരു വോട്ടറായ ഏതൊരു പൗരനോ പൗരയോ എന്നോട് ഒരു ആവശ്യം ഉന്നയിച്ചാല്‍ അത് പരിഗണിക്കേണ്ട ഉത്തരവാദിത്ത്വമുണ്ടല്ലോ.
ആയതിനാല്‍ നമ്മുടെ മണ്ഡലത്തിലേക്ക് ഉലകനായകനായ ഇന്ത്യയുടെ പ്രധാനമന്ത്രി ശ്രീ നരേന്ദ്രമോദി ജിയും, ഇന്ത്യയില്‍ 30 കോടി ജനസംഖ്യയുള്ള ഉത്തര്‍പ്രദേശിന്റെ മുഖ്യമന്ത്രി ശ്രീ യോഗി ആദിത്യനാഥ് ജിയും ഏപ്രില്‍ 1, 2 ദിവസങ്ങളില്‍ എത്തിച്ചേരുന്നുണ്ട്. രണ്ടു പരിപാടിയിലേക്കും ഞാന്‍ അങ്ങയെ ക്ഷണിക്കുന്നു.
https://www.facebook.com/SobhaSurendranOfficial/photos/a.238918589565322/2501637403293418/












