ചെന്നൈ: ഡിഎംകെ നേതാവ് എം കെ സ്റ്റാലിന്റെ മരുമകന്റെ വീട്ടിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തുന്നു. സ്റ്റാലിന്റെ മരുമകൻ ശബരീഷിന്റെ ചെന്നൈയിലെ വീട്ടിലും ഓഫീസിലുമാണ് പരിശോധന നടക്കുന്നത്. . ശബരീഷുമായി ബന്ധമുള്ള മറ്റ് പലയിടങ്ങളിലും പരിശോധന നടക്കുന്നുണ്ട്.
കഴിഞ്ഞ മാസം ഡിഎംകെ സ്ഥാനാർത്ഥി ഇ വി വേലുവിന്റെ തിരുവണ്ണാമലയിലെയും ചെന്നൈയിലെയും വീടുകളിൽ ആദായ നികുതി വകുപ്പ് പരിശോധന നടത്തിയിരുന്നു. വേലു സ്ഥാപിച്ച അരുണൈ എഞ്ചിനീയറിംഗ് കോളേജിലും സ്റ്റാലിൻ താമസിച്ചിരുന്ന ഗസ്റ്റ് ഹൗസിലും പരിശോധന നടന്നിരുന്നു.
റെയ്ഡ് രാഷ്ട്രീയ പ്രേരിതമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്. എന്നാൽ സംഭവത്തിന് യാതൊരു രാഷ്ട്രീയ ബന്ധവുമില്ലെന്നും ഇത്തരം കാര്യങ്ങളിൽ പാർട്ടി ഇടപെടാറില്ലെന്നും തെറ്റ് ചെയ്തവരെ ശിക്ഷിക്കാനാണ് രാജ്യത്ത് നിയമസംവിധാനങ്ങളെന്നും ബിജെപി വ്യക്തമാക്കി. നരേന്ദ്ര മോദി സർക്കാരിന്റെ കാലത്ത് നിയമം നിയമത്തിന്റെ വഴിക്ക് നീങ്ങുമെന്നായിരുന്നു ബിജെപി നേതാക്കളുടെ പ്രതികരണം.
Discussion about this post