പാകിസ്ഥാന് താരങ്ങള്‍ക്ക് 2021 ടി20 ലോകകപ്പില്‍ പങ്കെടുക്കാനുള്ള വിസ നല്‍കുമെന്ന് ബിസിസിഐ.ലോകകപ്പ് ഇന്ത്യയില്‍ നടക്കാനിരിക്കെ ഇരു രാജ്യങ്ങളും തമ്മിലുള്ള ബന്ധം മോശമായി തുടരുന്നതിനാല്‍ തന്നെ പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡും മുന്‍ ക്രിക്കറ്റ് താരങ്ങളും പാകിസ്ഥാന്റെ പങ്കാളിത്തത്തെ ബാധിക്കുമോ എന്ന കാര്യം സമൂഹമാധ്യമങ്ങളില്‍ പങ്കുവെച്ചിരുന്നു.
ഇന്ത്യയില്‍ നിന്ന് വേദി യുഎഇയിലേക്ക് മാറ്റണമെന്നും പാകിസ്ഥാന് ബോര്‍ഡ് ആവശ്യപ്പെട്ടിരുന്നു. ക്രിക്കറ്റ് താരങ്ങള്‍ക്ക് മാത്രമല്ല ആരാധകര്‍ക്കും ഒഫീഷ്യലുകള്‍ക്കും ജേര്‍ണലിസ്റ്റുകള്‍ക്കും ഇന്ത്യന്‍ സര്‍ക്കാര്‍ വിസ നല്‍കണമെന്നാണ് പാകിസ്ഥാന് ക്രിക്കറ്റ് ബോര്‍ഡിന്റെ ആവശ്യം.
Discussion about this post