തിരുവനന്തപുരം: ശബരിമല സ്ത്രീ പ്രവേശം സുപ്രീംകോടതിയുടെ പരിഗണനയിലാണെന്ന് കേന്ദ്രമന്ത്രി വി മുരളീധരന്. ശബരിമലയിലെ നിയമ നിര്‍മാണത്തെക്കുറിച്ച് മോദി മിണ്ടാതിരുന്നത് എന്തു കൊണ്ടാണെന്ന കടകംപളളി സുരേന്ദ്രന്റെ ചോദ്യത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം.
കടകംപള്ളി സുരേന്ദ്രന് ചെയ്തത് ജനങ്ങള്‍ക്ക് അറിയാമെന്നും വി മുരളീധരന് വ്യക്തമാക്കി. കടകംപള്ളി പറഞ്ഞ കാര്യങ്ങള്‍ പാര്‍ട്ടി അംഗീകരിച്ചിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Discussion about this post