കാസർകോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ വോട്ടെടുപ്പിന് പിന്നാലെ സംസ്ഥാനവ്യാപകമായി അക്രമം അഴിച്ചു വിട്ട് സിപിഎം. കണ്ണൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകനെ വെട്ടിക്കൊന്നതിന് പിന്നാലെ കാസര്‍കോട് പറക്കളായിയില്‍ ബിജെപി പ്രവർത്തകർക്ക് നേരെയും സിപിഎം അക്രമം.
സംഘം ചേർന്നെത്തിയ സിപിഎം പ്രവർത്തകർ ബിജെപി പ്രവർത്തകർക്ക് നേരെ അക്രമം അഴിച്ചു വിടുകയായിരുന്നു. ആക്രമണത്തിൽ യുവമോര്‍ച്ച കാസര്‍കോട് ജില്ലാ വൈസ് പ്രസിഡന്റ് ശ്രീജിത്ത് പറക്കായിക്ക് വെട്ടേറ്റു. ഗുരുതര പരിക്കുകളോടെ ശ്രീജിത്തിനെ മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കഴിഞ്ഞ ദിവസം കണ്ണൂരിലെ പാനൂരിൽ മുസ്ലീംലീഗ് പ്രവര്‍ത്തകന്‍ പുല്ലൂക്കര പാറാല്‍ മന്‍സൂറിനെ സിപിഎം പ്രവർത്തകർ വെട്ടിക്കൊലപ്പെടുത്തിയിരുന്നു. കായംകുളത്ത് മൂന്ന് കോൺഗ്രസ് പ്രവർത്തകരെ സിപിഎം പ്രവർത്തകർ വെട്ടിപ്പരിക്കേൽപ്പിച്ചിരുന്നു.
പരാജയ ഭീതിയിൽ സിപിഎം വ്യാപക അക്രമം അഴിച്ചുവിടുകയാണെന്ന് ബിജെപിയും കോൺഗ്രസും ആരോപിച്ചു.












