അഗർത്തല: ത്രിപുര മുഖ്യമന്ത്രി ബിപ്ലബ് കുമാർ ദേബിന് കൊവിഡ് സ്ഥിരീകരിച്ചു. ഡോക്ടർമാരുടെ നിർദ്ദേശ പ്രകാരം ഹോം ക്വാറന്റീനിൽ പോകുകയാണെന്ന് അദ്ദേഹം അറിയിച്ചു. നിർദ്ദേശങ്ങൾ കൃത്യമായി പാലിച്ച് എല്ലാവരും സുരക്ഷിതരായി ഇരിക്കണമെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.
അതേസമയം രാജ്യത്ത് പ്രതിദിന കൊവിഡ് വ്യാപനം ഏറ്റവും ഉയർന്ന നിലയിലെത്തി. കഴിഞ്ഞ ഇരുപത്തിനാല് മണിക്കൂറിൽ 1,15,736 പുതിയ കേസുകൾ കൂടി റിപ്പോർട്ട് ചെയ്തു. രാജ്യത്ത് കൊവിഡ് വ്യാപനം ആരംഭിച്ച ശേഷമുള്ള ഏറ്റവും ഉയർന്ന നിരക്കാണ് ഇത്.
കഴിഞ്ഞ 24 മണിക്കൂറിൽ 630 മരണങ്ങളും റിപ്പോർട്ട് ചെയ്തു. 59,856 പേർ രോഗമുക്തി നേടി. രാജ്യത്ത് നിലവിൽ 8,43,473 പേർ രോഗം ബാധിച്ച് ചികിത്സയിലാണ്. ഇതു വരെ ആകെ 1,17,92,135 പേർ രോഗമുക്തരായിട്ടുണ്ട്. 1,66,177 പേരാണ് രാജ്യത്ത് രോഗം ബാധിച്ച് മരണമടഞ്ഞത്. നിലവിൽ 8,70,77,474 പേർ രാജ്യത്ത് വാക്സിൻ സ്വീകരിച്ചിട്ടുണ്ട്.
Discussion about this post