ജക്കാര്‍ത്ത: ഇന്തോനേഷ്യയെ ഭീതിയുടെ മുനയിലാക്കി തുടരുന്ന പ്രളയത്തിലും മണ്ണിടിച്ചിലിലും മരണസംഖ്യ 160 കവിഞ്ഞു. ഇന്തോനേഷ്യയിലെയും കിഴക്കന്‍ തിമോറിലെയും നിരവധി ഗ്രാമങ്ങള്‍ ഒലിച്ചുപോയതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു. ആയിരങ്ങള്‍ക്ക് വീടു നഷ്ടപ്പെട്ടിട്ടുമുണ്ട്.
സിറോജ കൊടുങ്കാറ്റിനു പിന്നാലെയെത്തിയ പെരുമഴയാണ് രാജ്യത്തെ കണ്ണീരില്‍ മുക്കിയത്. തുടര്‍ച്ചയായി പെയ്ത മഴയില്‍ നിരവധിയിടങ്ങളില്‍ മണ്ണിടിയുകയും പ്രളയജലം നിയന്ത്രണാതീതമായി ഉയരുകയും ചെയ്തതോടെ മരണസംഖ്യ കുത്തനെ കൂടുകയാണ്. വീടുകള്‍ തകര്‍ന്ന് മണ്‍കൂനകളായതും മരങ്ങള്‍ നിലംപറ്റിയതും രക്ഷാ പ്രവര്‍ത്തനത്തെയും ബാധിക്കുന്നുണ്ട്. 70 പേരെ കാണാതായി.
Discussion about this post