ഹൗറ: പശ്ചിമ ബംഗാളിൽ ബിജെപി പ്രവർത്തകർക്ക് നേരെ വ്യാപകമായി അക്രമം അഴിച്ചു വിട്ട് തൃണമൂൽ കോൺഗ്രസ് പ്രവർത്തകർ. ഹൗറയിലെ ബിജെപി സ്ഥാനാർത്ഥി രന്തിദേബ് സെൻഗുപ്തയെ ആക്രമിച്ച ഗുണ്ടകൾ അദ്ദേഹത്തിന്റെ വാഹനം തകർത്തു.
തൃണമൂൽ കോൺഗ്രസ് തെരഞ്ഞെടുപ്പ് പൂർത്തിയാകുന്നതിന് മുൻപേ പരാജയപ്പെട്ടു കഴിഞ്ഞതായി സെൻഗുപത പറഞ്ഞു. അതിന്റെ നിരാശയിലാണ് അവർ വ്യാപകമായി അക്രമം അഴിച്ചു വിടുന്നതെന്നും അദ്ദേഹം പറഞ്ഞു.
ശനിയാഴ്ചയാണ് ബംഗാളിൽ അടുത്ത ഘട്ടം തെരഞ്ഞെടുപ്പ്. തൃണമൂൽ കോൺഗ്രസിന്റെ നന്ദിത ചൗധരിയും സിപിഎമ്മിന്റെ സുമിത്ര അധികാരിയുമാണ് മണ്ഡലത്തിലെ മറ്റ് സ്ഥാനാർത്ഥികൾ.
പശ്ചിമ ബംഗാൾ തെരഞ്ഞെടുപ്പിലെ നാലാം ഘട്ടം വോട്ടെടുപ്പാണ് നാളെ നടക്കുന്നത്. മെയ് രണ്ടിനാണ് വോട്ടെണ്ണൽ.










