തിരുവനന്തപുരം: നിയമസഭാ സ്പീക്കർ പി ശ്രീരാമകൃഷ്ണന് കോവിഡ് -19 സ്ഥിരീകരിച്ചു. അദ്ദേഹം ഇപ്പോൾ തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയിൽ (നീതി) ആണുള്ളത്. അടുത്ത ദിവസങ്ങളിൽ സ്പീക്കറുമായി സമ്പർക്കം പുലർത്തിയവർ നിരീക്ഷണത്തിൽ പോകേണ്ടതാണെന്ന് പത്രകുറിപ്പിൽ അറിയിച്ചു.
തെരഞ്ഞെടുപ്പിന് പിന്നാലെ സംസ്ഥാനത്ത് പ്രമുഖർക്ക് കോവിഡ് സ്ഥിരീകരിക്കുന്നത് കൂടി വരികയാണ്. മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടി, മുൻമന്ത്രി കെ. പി മോഹനൻ, മുഹമ്മദ് റിയാസ് തുടങ്ങിയവർക്ക് കഴിഞ്ഞ ദിവസങ്ങളിൽ കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ഡോളര്‍ കടത്ത് കേസില്‍ സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണനെ കസ്റ്റംസ് ചോദ്യം ചെയ്തിരുന്നു. ഈ വാർത്ത വന്നതിന് പിന്നാലെയാണ് സ്പീക്കർക്ക് കോവിഡ് സ്ഥിരീകരിച്ചതായുള്ള വിവരം പുറത്തു വന്നിരിക്കുന്നത്.
Discussion about this post